1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2012

ഒരു അബോര്‍ഷന്‍ പോലും ഭാവിയില്‍ ഗര്‍ഭിണിയാകുന്നതിന് തടസ്സമായേക്കാമെന്ന് റിപ്പോര്‍ട്ട്. ആദ്യത്തെ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യുന്നത് സ്വന്തം ആരോഗ്യത്തിന് മാത്രമല്ല ഭാവിയില്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് കൂടി ദോഷകരമാകുമെന്നാണ് പുതിയ പഠനങ്ങള്‍ വെളിവാക്കുന്നത്. ആദ്യത്തെ കുട്ടിയെ അബോര്‍ട്ട് ചെയ്ത അമ്മമാര്‍ക്ക് പിന്നീട് ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ മാസം തികയാതെ പ്രസവിക്കുന്നതിന് കാരണമായേക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് ദോഷമായേക്കാം.

ഒറ്റ അബോര്‍ഷന്‍ പോലും ഇത്തരം അപകടത്തിന് കാരണമായേക്കാം. എന്നാല്‍ ഒന്നില്‍ കൂടുതല്‍ അബോര്‍ഷന് വിധേയമാകുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ അപകടം വരാനില്ലെന്നും പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. മുന്‍പ് നടത്തിയ പഠനത്തില്‍ ഓരോ അബോര്‍ഷനും കൂടുതല്‍ അപകടകരമാകുന്നു എന്നായിരുന്നു കണ്ടെത്തിയിരുന്നത്. അതില്‍ നിന്ന വ്യത്യസ്ഥമാണ് പുതിയ കണ്ടെത്തല്‍. സര്‍ജിക്കല്‍ അബോര്‍ഷനാണ് സാധാരണ മരുന്ന് ഉപയോഗിച്ചുളള അബോര്‍ഷനേക്കാള്‍ കൂടുതല്‍ അപകടകരം. മരുന്ന് ഉപയോഗിച്ചുകൊണ്ടുളള അബോര്‍ഷനുകളുടെ എണ്ണം കൂടിവരുന്നതായും പഠനത്തില്‍ കണ്ടെത്തിയിരുന്നു.

ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി ഓരോ വര്‍ഷവും 200,000 അബോര്‍ഷനുകളാണ് നടക്കുന്നത്. ഇതില്‍ ഭൂരിഭാഗവും 20 വയസ്സിനുളളില്‍ ഉളള കൗമാരക്കാരികളിലാണ് നടക്കുന്നത്. സ്‌കോട്ട്‌ലാന്‍ഡില്‍ ഒരു വര്‍ഷം 13,000ത്തോളം അബോര്‍ഷന്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇതില്‍ കൂടുതലും 25 വയസ്സില്‍ താഴെയുളളവരിലാണ് നടക്കുന്നത്. അബോര്‍ഷന്‍ പിന്നീട് മാസം തികയാതെ പ്രസവിക്കുന്നതിന് കാരണമാകുമെന്നാണ് പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുളളത്. എന്നാല്‍ മുന്‍പ് നടന്ന പഠനങ്ങളില്‍ മാസം തികയാതെയുളള പ്രസവത്തിന് അബോര്‍ഷനും ഒരു ചെറിയ പങ്കുണ്ടെന്നായിരുന്നു കണ്ടെത്തിയിരുന്നത്.

അബര്‍ദീന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. 600,000 സ്‌കോട്ടിഷ് യുവതികളുടെ മെഡിക്കല്‍ റിക്കോര്‍ഡുകളാണ് ഇത് സംബന്ധിച്ച പഠനത്തിനായി ഉപയോഗിച്ചത്. ഇതില്‍ പലരും അവരുടെ ആദ്യത്തെ കുട്ടിയെ അബോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് ദശകങ്ങളിലേ റിപ്പോര്‍ട്ട് അനുസരിച്ച് ആദ്യത്തെ കുട്ടിയെ അബോര്‍ട്ട് ചെയ്ത യുവതികളില്‍ 37 ശതമാനവും അടുത്ത ഗര്‍ഭത്തിലുണ്ടാകുന്ന കുട്ടിയെ മാസം തികയാതെ പ്രസവിച്ചിരുന്നു. എന്നാല്‍ ആദ്യത്തെ കുട്ടിയെ പ്രസവിച്ച സ്ത്രീകളിലാകട്ടെ ഇത് വെറും ഒരു ശതമാനമായിരുന്നു. എന്നാല്‍ സ്വാഭാവികമായി ഗര്‍ഭം അലസിപ്പോകുന്ന യുവതികളില്‍ ഇത്തരം സങ്കീര്‍ണ്ണതകള്‍ ഒന്നും തന്നെ കാണപ്പെടുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു.

അബോര്‍ഷന് വിധേയയായ യുവതികള്‍ മാസം തികയാതെ പ്രസവിക്കാനുളള സാധ്യത 67 ശതമാനമാണ്. ഇവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടായി അതുവഴി രക്തം കട്ടപിടിക്കുകയും കിഡ്‌നി പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്ന പ്രീ എക്ലാംപ്‌സിയ എന്ന രോഗമുണ്ടാകാനുളള സാധ്യതയുണ്ട്. ഇത് മൂലം വര്‍ഷം തോറും ആയിരത്തിലധികം കുട്ടികളും ആറിലധികം അമ്മമാരും മരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സര്‍ജിക്കല്‍ അബോര്‍ഷനുകള്‍ ഗര്‍ഭപാത്രത്തിന് ക്ഷതമേല്‍ക്കാനുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ് ഭാവിയിലെ ഗര്‍ഭത്തില്‍ ദോഷമാവുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.