1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

ഇപ്‌സ്‌വിച്ച്: യു.കെ പ്രേക്ഷകര്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന ഇന്നസെന്റ് സാമ്രാട്ട് ടീം നയിക്കുന്ന ‘സ്റ്റാര്‍ ബീറ്റ്‌സ് 2012’ താരനിശയുടെ വേദിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇപ്‌സ്‌വിച്ചിലെ കേരള കള്‍ച്ചറല്‍ അസോസിയേഷനും കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളും സംയുക്തമായാണ് ഏപ്രില്‍ 21 ന് വൈകീട്ട് 5 മണിക്ക് കെസ്ഗ്രീവ് ഹൈസ്‌കൂള്‍ ഹാളില്‍ 600 ഓളം പേര്‍ക്കിരിക്കാവുന്ന സ്റ്റേജ് ക്രമീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ജഗദീഷ്‌ ഷോയുടെ വിജയത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ഇപ്സ്‌വിച്ച് മറ്റൊരു മെഗാ ഷോയ്ക്ക് വേദിയാകുന്നത്.

യുകെയില്‍ ആദ്യമായി മാജിക്കും സ്റ്റേജ് ഷോയും ഒരു വേദിയില്‍ നടക്കുന്നു എന്നാ പ്രത്യേകത കൊണ്ടും ഇന്നസെന്റ്, മജീഷ്യന്‍ സാമ്രാട്ട്, ജ്യോത്സന, ധന്യ്മേരി, മണിക്കുട്ടന്‍, എഷ്യാനെറ്റ് സിനിമാല ഫേം ധര്‍മരാജന്‍ തുടങ്ങീ 25 കലാകാരന്മാരുടെ താരത്തിളക്കം കൊണ്ടും ശ്രദ്ധേയമായ ഷോയ്ക്ക് ജനങ്ങളുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ടിക്കറ്റ് വില്‍ക്കാന്‍ തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ പകുതി ടിക്കറ്റുകളും വിറ്റുതീര്‍ന്നതായി സംഘാടകര്‍ അറിയിച്ചു.

താരനിശയോടനുബന്ധിച്ച് വിവിധ ഇന്ത്യന്‍ ഭക്ഷണസ്റ്റാളുകളും വിശാലമായ ഫ്രീ കോച്ച്, കാര്‍ പാര്‍ക്കിംഗും ക്രമീകരിച്ചിട്ടുണ്ട്. സാംജോണ്‍, റ്റോംജോ കുംചെറിയ എന്നിവരുടെ നേതൃത്വത്തിലുള്ള കെ.സി.എ. ഈവെന്റ് മാനേജ്‌മെന്റ് ടീം ആണ് ഷോക്ക് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 07795464160, 07828188149

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.