കാന്‍ബറെ:സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സഭയുടെ പ്രഥമ ഔദ്യോഗിക അല്മായ സന്ദര്‍ശനത്തിനും സമ്മേളനങ്ങള്‍ക്കുമുള്ള ഒരുക്കങ്ങള്‍ ഓസ്ട്രേലിയയില്‍ പൂര്‍ത്തിയായി. സഭയുടെ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലും അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്യനും അല്മായ സന്ദര്‍ശനത്തിനും സമ്മേളനങ്ങള്‍ക്കുമായി മാര്‍ച്ച് ഒന്നാം തീയതി ഓസ്ട്രേലിയയില്‍ എത്തിച്ചേരും. രണ്ടുഘട്ടങ്ങളായാണ് ഓസ്ട്രേലിയയില്‍ അല്മായ കമ്മീഷന്റെ ഔദ്യോഗിക സന്ദര്‍ശനം. മാര്‍ച്ച് ഒന്നുമുതല്‍ പന്ത്രണ്ട് വരെയുള്ള പ്രഥമഘട്ടം പ്രധാനമായും കാന്‍ബറെ, ബ്രിസ്ബെന്‍, ടൌണ്‍സ് വില്ല, മെല്‍ബോണ്‍ എന്നിവിടങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്.
മാര്‍ച്ച് ഒന്നാം തീയതി വൈകുന്നേരം സിഡ്നിയിലെത്തിച്ചേരുന്ന അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലിനേയും അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്യനേയും ഓസ്ട്രേലിയയിലെ സീറോ മലബാര്‍ സഭ കോര്‍ഡിനേറ്റര്‍ ഫാ.ഫ്രാന്‍സീസ് കോലഞ്ചേരിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. 2, 3 തീയതികളില്‍ കാന്‍ബറേയില്‍ ദിവ്യബലിയും ഔദ്യോഗിക സന്ദര്‍ശനങ്ങളും അല്മായ സമ്മേളനവും നടക്കും. ഓസ്ട്രേലിയയിലെ വത്തിക്കാന്‍ സ്ഥാനപതി, ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, വിവിധ രൂപതകളിലെ ആര്‍ച്ച്ബിഷപ്പുമാര്‍, ബിഷപ്പുമാര്‍ എന്നിവരുമായി മാര്‍ അറയ്ക്കല്‍ കൂടിക്കാഴ്ച നടത്തും. മാര്‍ച്ച് 4ന് ബ്രിസ്ബെനില്‍ അല്മായ സമ്മേളനത്തിനും സന്ദര്‍ശന പരിപാടികള്‍ക്കും ഫാ.തോമസ് അരീക്കുഴി നേതൃത്വം നല്‍കും.
5 മുതല്‍ 8 വരെ ടൌണ്‍സ് വില്ലയില്‍ വിവിധ പരിപാടികള്‍ ഫാ.ജോസ് കോയിക്കലിന്റെ നേതൃത്വത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 9 മുതല്‍ 12 വരെ മെല്‍ബോണിലെ വാണ്ട്രിന, ഓക് പാര്‍ക്ക്, ഡോവ്ട്ടണ്‍ എന്നീ മൂന്നു കേന്ദ്രങ്ങളിലാണ് അല്മായ സമ്മേളനങ്ങള്‍. ആര്‍ച്ച്ബിഷപ് ഡെന്നീസ് ഹാര്‍ട്ട് മാര്‍ അറയ്ക്കലിനെ സ്വീകരിക്കും. മെല്‍ബോണിലെ സമ്മേളനങ്ങളും സെമിനാറുകളും കൂടിക്കാഴ്ചകളും ഫാ.പീറ്റര്‍ കാവുംപുറത്തിന്റെ നേതൃത്വത്തില്‍ നടക്കും. ലോകമെമ്പാടുമുള്ള സീറോ മലബാര്‍ സഭയിലെ വിശ്വാസിസമൂഹത്തെ സഭയുടെ മുഖ്യധാരയില്‍ ശക്തിപ്പെടുത്തുക എന്നതാണ് അല്മായ സന്ദര്‍ശനങ്ങളുടെയും സമ്മേളനങ്ങളുടെയും ലക്ഷ്യമെന്ന് സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്യന്‍ സൂചിപ്പിച്ചു.



![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല