1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2012

ഫോണ്‍ ഒളിപ്പിച്ചുണ്ടോ എന്ന് പരിശോധിക്കാന്‍ സ്‌കൂളധികൃതര്‍ പെണ്‍കുട്ടികളുടെ ഉടുപ്പഴിച്ച് പരിശോധിച്ചതായി പരാതി. സറേയിലെ ടോമിലിന്‍സ്‌കോട്ട് സ്‌കൂളിലാണ് സംഭവം. കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലന്ന് ഉറപ്പുവരുത്താനായി ഇവിടെ സ്‌കാനറുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ സ്‌കാനറില്‍ ആരോ മൊബൈല്‍ കൊണ്ടുവന്നതായി കണ്ടതിനെ തുടര്‍ന്നാണ് അധ്യാപകര്‍ കുട്ടികളെ പരിശോധിച്ചത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിട്ടുണ്ടന്ന സംശയത്തെ തുടര്‍ന്ന് കുട്ടികളോട് ടോപ്പ് ഊരാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവം രക്ഷിതാക്കളില്‍ പ്രതിക്ഷേധത്തിന് കാരണമാവുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന കുട്ടികള്‍ സമ്മര്‍ദ്ധത്തിലായതായി സണ്‍ഡേ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. ആറാം ക്ലാസില്‍ പഠിക്കുന്ന എട്ട് പെണ്‍കുട്ടികളെയാണ് സ്‌കാനര്‍ വഴി കടത്തിവിട്ടത്. അലാം മുഴങ്ങിയതോടെ എട്ട് കുട്ടികളേയും മറ്റൊരു മുറിയിലേക്ക് മാറ്റി. തുടര്‍ന്ന് രണ്ട് വനിതാ അധ്യാപകരുടെ സാന്നിദ്ധ്യത്തില്‍ എട്ടുപേരോടും ടോപ്പ് ഊരിമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ ഫോണ്‍ നിരോധനത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ഇത്തരം പരിശോധനകള്‍ ഒഴിവാക്കണമെന്നും കുട്ടികളുടെ മാനസിക സ്ഥിതി വഷളാക്കാനെ സംഭവം ഉപകരിച്ചുളളുവെന്നും ഒരു രക്ഷിതാവ് പ്രതികരിച്ചു.

കുട്ടികള്‍ ബ്രേസിയറിനുളളില്‍ വച്ച് മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് സ്‌കാനര്‍ സ്ഥാപിച്ചത്. ശരീരത്തില്‍ മെറ്റലിന്റെ സാന്നിദ്ധ്യമുണ്ടെങ്കില്‍ അലാം അടിക്കും. പെണ്‍കുട്ടികള്‍ കടന്നുപോകുമ്പോള്‍ അലാം അടിക്കുന്നതിനെ തുടര്‍ന്നാണ് ഇവരെ പരിശോധിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ബ്രേസിയറിലെ ഹുക്കിന്റെ സാന്നിദ്ധ്യമാണ് അലാം അടിക്കാന്‍ കാരണമായതെന്ന് പിന്നീട് കണ്ടെത്തി. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് സ്‌കൂളിന്റെ ഹെഡ്ടീച്ചര്‍ സോയി ജോണ്‍സണ്‍ വാക്കര്‍ രക്ഷിതാക്കള്‍ക്ക് കത്തയച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.