സ്വന്തം ലേഖകൻ: ഇന്ത്യ – യുഎഇയാത്രാനിരോധനം മൂലം നാട്ടിൽ കുടുങ്ങിപ്പോയവർക്ക് സൗജന്യമായി തീയതിമാറ്റി നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇന്ത്യക്കാർക്ക് യു.എ.ഇ.യിൽ പ്രവേശന വിലക്ക് തുടങ്ങിയ ഏപ്രിൽ 25 മുതൽ നിലവിൽ വിലക്ക് പിൻവലിക്കുന്ന തീയതിയായ ജൂൺ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് യാത്രാതീയതി സൗജന്യമായി മാറ്റിനൽകുക. യാത്രാടിക്കറ്റ് കൈവശമുണ്ടായിരിക്കണം. ടിക്കറ്റിന്റെ സാധുത അനുസരിച്ച് …
സ്വന്തം ലേഖകൻ: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി നല്‍കിയത് രണ്ടാം ജന്മം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്‌സ് കൃഷ്ണന്റെ വധശിക്ഷ യൂസഫലിയുടെ ഇടപെടലില്‍ ഒഴിവായത്. അപകടത്തില്‍ മരിച്ച …
സ്വന്തം ലേഖകൻ: മാനസിക ബുദ്ധിമുട്ടിന് കാരണമാകുന്ന ഘടകങ്ങളെ പൂര്‍ണമായും ഒഴിവാക്കുന്ന പക്ഷം മനുഷ്യര്‍ക്ക് 150 വയസ്സുവരെ ജീവിക്കാന്‍ സാധിക്കുമെന്ന് പഠനം. കൊലപാതകം, അര്‍ബുദം, അപകടം പോലുള്ള പ്രകടമായ കാരണങ്ങളെ മാറ്റിനിര്‍ത്തിയാല്‍ മനഃക്ലേശത്തില്‍നിന്ന് മുക്തരാകാനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ് (Loss of Resilence) മരണത്തിന് കാരണമെന്നും ഗവേഷക സംഘം വിലയിരുത്തുന്നു. സിംഗപ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീറോ എന്ന കമ്പനി …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,00,55,047 സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവർ …
സ്വന്തം ലേഖകൻ: ഒരു വർഷത്തിനിടെ ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരണമൊന്നും റിപ്പോർട്ട് ചെയ്യാത്ത ദിവസമായി ചൊവ്വാഴ്ച. 2020 മാർച്ചിലായിരുന്നു ഇതിനു മുൻപ് മരണമില്ലാത്ത ദിനം. അതിനു ശേഷമുള്ള എല്ലാ ദിവസവും ആളുകൾ മരിച്ചു. നാല്പതോളം മലയാളികൾ ഉൾപ്പെടെ ഇതുവരെ 1.27 ലക്ഷം പേരാണ് ബ്രിട്ടനിൽ ആകെ മരിച്ചത്. ഏറ്റവും കൂടുതൽ ആളുകൾ മരിച്ച രാജ്യങ്ങളിൽ അഞ്ചാമതാണ് …
സ്വന്തം ലേഖകൻ: ലോകത്തെ ആദ്യ സ്കൈ പൂൾ ലണ്ടനിൽ തുറന്നു. 115 അടി ഉയരത്തില്‍ ഒരു കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് മറ്റൊരു കെട്ടിടത്തിന്റെ പത്താം നില വരെ 82 അടി നീളത്തില്‍ സുതാര്യമായാണ് ഈ നീന്തല്‍കുളം നിര്‍മിച്ചിരിക്കുന്നത്. ഇത്ര ഉയരത്തിലും സുതാര്യമായും നിര്‍മിച്ച ലോകത്തിലെ ആദ്യത്തെ നീന്തല്‍കുളമാണ് സ്കൈ പൂൾ. സ്‌കൈ പൂളിന് 50 …
സ്വന്തം ലേഖകൻ: കോവിഡിനെതിരെ ചൈന വികസിപ്പിച്ച മറ്റൊരു വാക്സിന് കൂടി ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. മാസങ്ങൾക്ക് മുമ്പ് ‘അനുമതി നൽകിയ സിനോഫാ’മിെൻറ പിൻഗാമിയായി എത്തിയ ‘സിനോവാകി’നാണ് അനുമതി. നിരവധി രാജ്യങ്ങൾ ഇൗ മരുന്ന് നിലവിൽ ഉപയോഗിച്ചുവരുന്നുണ്ട്. സുരക്ഷയിലും നിർമാണത്തിലും ഫലപ്രാപ്തിയിലും രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അംഗീകാരം നൽകിയ ലോകാരോഗ്യ സംഘടന അറിയിച്ചു. 18 വയസ്സിൽ കൂടുതലുള്ളവർക്കാണ് …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി നെതര്‍ലന്‍ഡ്‌സ്. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രില്‍ 26 നാണ് നെതര്‍ലന്‍ഡ്‌സ് ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ജൂണ്‍ ഒന്നു മുതല്‍ വിലക്ക് നീക്കുകയാണെന്ന് ആംസ്റ്റര്‍ഡാമിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. കോവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ വിലക്ക് …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്കു നീട്ടി ഒമാന്‍ സുപ്രീം കമ്മിറ്റി. പുതിയ അറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരുമെന്നു ബുധനാഴ്ച സുപ്രീം കമ്മിറ്റി അറിയിച്ചു. ഇന്ത്യക്കു പുറമെ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ഈജിപ്ത്, സുഡാന്‍, ലബനന്‍, സൗത്ത് ആഫ്രിക്ക, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശന വിലക്കും തുടരും. അതേസമയം, തായ്‌ലാന്റ്, മലേഷ്യ, …
സ്വന്തം ലേഖകൻ: യുഎഇയിലെ ജനസംഖ്യയുടെ 80 ശതമാനത്തിലേറെ പേർ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തതായി ആരോഗ്യമേഖലാ വക്താവ് ഡോ.ഫരീദ അൽ ഹൊസാനി പറഞ്ഞു. വാക്സിൻ സ്വീകരിക്കാൻ അർഹരായ 16 വയസ്സിന് മുകളിലുള്ളവരിൽ 81.93 ശതമാനം പേരാണ് കുത്തിവെപ്പെടുത്തത്. 60 വയസ്സും അതിന് മുകളിലുമുള്ള 93 ശതമാനം പേർക്കും വാക്സിൻ ലഭിച്ചു. അവസാനവർഷ പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കുവേണ്ട കർശന സുരക്ഷാ …