സ്വന്തം ലേഖകൻ: ഒമാനികളല്ലാത്ത തൊഴിലാളികൾക്ക് പ്രഖ്യാപിച്ച പുതിയ തൊഴിൽ പെർമിറ്റ് ഫീസ് പ്രാബല്യത്തിൽ വന്നു. ജൂൺ ഒന്നു മുതൽ പുതിയ ഫീസ് നിരക്ക് വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചിരുന്നു. ഉയർന്നതും ഇടത്തരം തൊഴിലുകൾക്കും സാങ്കേതികവും സ്പെഷലൈസ്ഡ് ജോലികൾ ചെയ്യുന്നവരുമായ വിദേശികൾക്ക് പുതിയ പെർമിറ്റിനായി പുതുക്കിയ ഫീസാണ് അടക്കേണ്ടി വരുക. പുതിയ വർക് പെർമിറ്റ് എടുക്കാനും ബിസിനസ് …
സ്വന്തം ലേഖകൻ: ബഹ്റൈനിലേക്ക് പ്രഖ്യാപിച്ചിട്ടുള്ള പുതിയ യാത്ര നിബന്ധനകൾ പാലിക്കാതെ യാത്ര ചെയ്യാൻ എത്തുന്നവർ വിമാനത്താവളത്തിൽ കുടുങ്ങി യാത്ര മുടങ്ങുന്നത് പതിവാകുന്നു. നാട്ടിൽനിന്ന് യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽനിന്ന് തന്നെ രേഖകൾ പരിശോധിച്ച് യോഗ്യരായവരെ മാത്രമാണ് ബഹ്റൈനിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്നത്. പല ദിവസങ്ങളിലും നിരവധി പേർക്ക് യാത്ര ചെയ്യാൻ കഴിയാതെ മടങ്ങിപ്പോകേണ്ടി വരുന്നുണ്ട്. നിയന്ത്രണം നടപ്പായ …
സ്വന്തം ലേഖകൻ: വിദേശത്തു പോകുന്നവർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഓൺലൈൻ വഴി ഡൗൺലോഡ് ചെയ്യാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് കോവിഷീൽഡ് എന്നതിനു പകരം ഓക്‌സ്‌ഫഡ് അസ്ട്രാസെനക എന്നു രേഖപ്പെടുത്തേണ്ടവർക്കും അന്തിമ, പ്രൊവിഷനൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്കും സർട്ടിഫിക്കറ്റ് ലഭ്യമാക്കും. വിദേശയാത്രയ്ക്കായി വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ ഉൾപ്പെടുത്തേണ്ടവർക്കാണ് അർഹത. അതിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ് സൈറ്റ് …
സ്വന്തം ലേഖകൻ: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിലും മരണസംഖ്യയിലും വര്‍ധന. ചൊവ്വാഴ്ചത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണവും മരണസംഖ്യയും ഇന്ന് വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,32,788 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. 3207 പേര്‍ മരണമടഞ്ഞു. 2,32,456 പേര്‍ രോഗമുക്തരായി എന്ന ആശ്വാസവുമുണ്ട്. പ്രതിദിന രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം കഴിഞ്ഞ 20 ദിവസമായി ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. …
സ്വന്തം ലേഖകൻ: സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നിർണായക തീരുമാനമെടുത്തത്. സംസ്ഥാനങ്ങളിലെ ലോക്ഡൗണും പരിഗണിച്ചു. പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് സിബിഎസ്ഇ മാനേജ്മെന്റുകൾ അറിയിച്ചു. പ്ലസ് ടു മൂല്യനിർണയത്തിന് കൃത്യമായ മാനദണ്ഡം വേണമെന്നും മാനേജ്മെന്റുകൾ ആവശ്യപ്പെട്ടു. കോവിഡ് രണ്ടാം തരംഗത്തെ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സിടിപിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,99,26,522 സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവർ മലപ്പുറം …
സ്വന്തം ലേഖകൻ: കോവിഡ് മൂന്നാം തരംഗത്തിന് യുകെയില്‍ തുടക്കമായിട്ടുണ്ടാകാമെന്ന് സര്‍ക്കാരിന് ശാസ്ത്ര ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്. ജൂണ്‍ 21-ന് ബ്രിട്ടണിലെ എല്ലാ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617.2 വകഭേദം രാജ്യത്ത് ‘ക്രമാതീതമായ വ്യാപനത്തിന്’ കാരണമായതായി ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. റോഡ് മാപ്പ് …
സ്വന്തം ലേഖകൻ: ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു. കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സു സ്വദേശിയായ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ (എന്‍.എച്ച്.സി.) അറിയിച്ചു. പനിയെയും മറ്റ് ലക്ഷണങ്ങളെയും തുടര്‍ന്ന് ഏപ്രില്‍ 28-നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മേയ് 28-നാണ് H10N3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കുന്നത്. അതേസമയം …
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് റദ്ദായ വിമാന ടിക്കറ്റുകളുടെ തുക റീഫണ്ട് ലഭിക്കാത്തവർക്ക് നേരത്തെ വൗച്ചറുകളാക്കി മാറ്റിയ ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാരുടെയും ട്രാവൽ ഏജൻസികളുടെയും നിരന്തരമായ പരാതിക്കൊടുവിലാണ് നടപടി. കോവിഡ് കാലത്ത് റദ്ദായ ടിക്കറ്റുകളുടെ തുക റീഫണ്ട് നൽകണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. പ്രവാസി ലീഗൽ …
സ്വന്തം ലേഖകൻ: 60 തികഞ്ഞ ബിരുദധാരികൾ അല്ലാത്ത വിദേശികൾക്ക് താമസാനുമതി രേഖ (ഇഖാമ) പുതുക്കി നൽകേണ്ടെന്ന തീരുമാനം ഉപാധികൾക്ക് വിധേയമായി പുനഃപരിശോധിക്കാൻ കുവൈത്ത്. സ്വകാര്യ ഇൻഷുറൻസ് സംവിധാനത്തിൽ ആ വിഭാഗത്തിന് ഇഖാമ പുതുക്കി നൽകുന്നതിനെക്കുറിച്ചു മാൻപവർ അതോറിറ്റി ചർച്ച നടത്തുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ആ വിഭാഗത്തിൽപ്പെട്ടവരുടെ സർവകലാശാലാ ബിരുദം എന്നതിനുമപ്പുറം പതിറ്റാണ്ടുകളായുള്ള അനുഭവജ്ഞാനത്തിന് …