സ്വന്തം ലേഖകൻ: വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ബ്രിട്ടനില്‍ വന്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ബ്രിട്ടനില്‍ 240 മില്യൺ പൗണ്ടിന്റെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഓഫീസ് അറിയിച്ചു. 6,500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന 100 കോടി പൗണ്ടിന്റെ ഇന്ത്യ- യുകെ വ്യാപാര പങ്കാളിത്വത്തിന്റെ ഭാഗമായാണ് നിക്ഷേപം. ആരോഗ്യം, …
സ്വന്തം ലേഖകൻ: ഡോണൾഡ് ട്രംപിെൻറ ഭരണകാലത്തെ വിവാദമായ കുടിയേറ്റ നിയമം മൂലം വേർപെട്ട നാലു കുടുംബങ്ങൾക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാൻ ബൈഡൻ ഭരണകൂടം അനുമതി നൽകും. മെക്സികോ അതിർത്തിയിലാണ് നാലു കുടുംബങ്ങൾ ഇരുരാജ്യങ്ങളിലുമായി വേർത്തിരിക്കപ്പെട്ടത്. 2017ലാണ് മാതാപിതാക്കളും മക്കളും ഇരുരാജ്യങ്ങളിലുമായി നിയമതടസ്സം മൂലം കുടുങ്ങിയത്. ഇതിൽ രണ്ടു കുടുംബങ്ങളിലെ കുട്ടികൾ മെക്സിക്കോയിലും മാതാപിതാക്കൾ അമേരിക്കയിലുമായിരുന്നു. ഇൗ നടപടി …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പേരിൽ ഇന്ത്യയിലുള്ള സ്വന്തം പൗരന്മാർ നാട്ടിൽ മടങ്ങിയെത്തുന്നതിനു നിരോധനം ഏർപ്പെടുത്തിയ ഓസ്ട്രേലിയയ്ക്കെതിരേ വിമർശനം ശക്തമായി. വംശീയ വിവേചനമാണ് ഓസ്ട്രേലിയ കാണിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകളും ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെട്ടു. അമേരിക്കയോ യൂറോപ്യൻ രാജ്യങ്ങളോ ആയിരുന്നെങ്കിൽ ഇത്തരമൊരു നടപടി സ്വീകരിക്കുമോ എന്ന ചോദ്യമാണ് വിമർശകർ ഉയർത്തുന്നത്. പൗരന് സ്വന്തം രാജ്യത്ത് പ്രവേശനം നിഷേധിക്കുന്നത് അന്താരാഷ്ട്ര …
സ്വന്തം ലേഖകൻ: ഉംറ, ടൂറിസം, സന്ദർശനം എന്നീ ആവശ്യങ്ങൾക്കായി സൗദിയിലേക്ക് വരുന്നവർക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ കോവിഡ് ചികിത്സ ഉൾപ്പെടുത്തി പരിഷ്കരിച്ചതായി സൗദി സെൻട്രൽ ബാങ്കും ആരോഗ്യ ഇൻഷുറൻസ് കൗൺസിലും വ്യക്തമാക്കി. വിദേശത്തുനിന്നെത്തുന്ന സ്വദേശികളല്ലാത്തവർക്ക് കോവിഡ് ബാധ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. ടൂറിസം, സന്ദർശനങ്ങൾ, ഉംറ എന്നിവക്കായി രാജ്യത്തിന് പുറത്തുനിന്നുള്ള സൗദികളല്ലാത്തവർക്ക് കോവിഡ് ബാധിച്ചാൽ …
സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിൽ സ്വന്തം നാടുകളിൽ കുടുങ്ങിക്കിടക്കുന്ന വിദേശീയരായ അധ്യാപകർക്ക് കുവൈത്തിൽ തിരിച്ചെത്തുന്നതിന് അനുമതി നൽകും. വിദ്യാഭ്യാസമന്ത്രാലയത്തിൻറെ അപേക്ഷയിന്മേൽ കൊറോണ എമർജൻസി കൗൺസിൽ ഉന്നതാധികാര സമിതിയാണ് ഈ തീരുമാനമെടുത്തത്. പതിവ് വിമാന സർവീസ് നിലവിൽ ഇല്ലാത്തതിനാൽ കുവൈത്ത് അധികൃതർ നിർണയിച്ച വിഭാഗങ്ങൾക്ക് മാത്രമേ നിലവിൽ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ആരോഗ്യമന്ത്രാലയം ജീവനക്കാർ, ഗാർഹിക തൊഴിലാളികൾ, നയതന്ത്രാലയം …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ബാച്ചിലര്‍ പാര്‍പ്പിട മേഖലകള്‍ ഒരുങ്ങുന്നു.വിദേശ തൊഴിലാളികളെ പാര്‍പ്പിക്കുന്നതിനായി എട്ട് , ബാച്ചിലര്‍ സിറ്റികള്‍ നിര്‍മ്മിക്കുന്നതിന് കുവൈത്ത് മുനിസിപ്പാലിറ്റി അംഗീകരിച്ചു. ഇതു സംബന്ധിച്ച പദ്ധതിക്ക് കുവൈത്ത് മന്ത്രിസഭ അനുമതി നല്‍കിയതായും, രാജ്യത്തിന്റെ എട്ട് വിവിധ പ്രദേശങ്ങളിലായി കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് രണ്ടു ഉന്നത മുനിസിപ്പല്‍ കൗണ്‍സില്‍ സമിതികളെ ചുമതലപെടുത്തിയതയും. കുവൈത്ത്ഡ മുനിസിപ്പലിറ്റി യറക്ടര്‍ ജനറല്‍ …
സ്വന്തം ലേഖകൻ: യു.എ.ഇയിലെ ഔദ്യോഗിക ടെലികമ്യൂണിക്കേഷൻ സ്ഥാപനമായ ഇത്തിസാലാത്തിൽ േജാലിെക്കത്തിയ തൊഴിലാളികൾക്ക് ലഭിച്ചത് അപ്രതീക്ഷിത സമ്മാനം. മക്കളുടെ പഠനത്തിന് 25,000 ദിർഹം (അഞ്ച് ലക്ഷം രൂപ) വീതം സ്കോളർഷിപ് നൽകിയാണ് തൊഴിലാളി ദിനമായ മേയ് ഒന്നിന് കമ്പനി അധികൃതർ അവർക്ക് യാത്രയയപ്പ് നൽകിയത്. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്കാണ് മക്കളുടെ വിദ്യാഭ്യാസത്തിനായി സ്കോളർഷിപ് നൽകിയത്. ഇത്തിസാലാത്തിെൻറ ചില …
സ്വന്തം ലേഖകൻ: കോവിഡ് കാലത്തെ ജോലി സമ്മർദ്ദം താങ്ങാനാവാതെ എൻ. എച്ച്. എസ് മുൻനിര പോരാളികൾ. മഹാമാരിയുടെ കെടുതികൾ മൂലം തളർന്നുപോയ ആയിരക്കണക്കിന് ഡോക്ടർമാർ വരും വർഷത്തിൽ എൻഎച്ച്എസ് വിടാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ ഒരു സർവേയിൽ പകുതി ഡോക്ടർമാരും കുറച്ച് മണിക്കൂർ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും നാലിൽ ഒരാൾ കരിയറിൽ ഒരു …
സ്വന്തം ലേഖകൻ: പൗരന്മാർ ഇന്ത്യയുൾപ്പെടെ ഏഴു രാജ്യങ്ങളിലേക്കു പോകുന്നത് താൽക്കാലികമായി വിലക്കി ഇസ്രയേൽ. യുക്രെയ്ൻ, ബ്രസീൽ, എത്യോപ്യ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, തുർക്കി എന്നിവടങ്ങളിലേക്കുള്ള യാത്ര വിലക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസും ആരോഗ്യ മന്ത്രാലയവും സംയുക്തമായി പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. മേയ് 3 മുതൽ 16 വരെയാണ് വിലക്ക്. ഇസ്രയേൽ പൗരന്മാർ അല്ലാത്തവർക്ക് യാത്ര ചെയ്യാം. ഈ …
സ്വന്തം ലേഖകൻ: ഷോപ്പിങ് മാളുകളിലെയും സൂപ്പർ മാർക്കറ്റുകളിലെയും നിശ്ചിത ജോലികൾ ഒമാനികൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് തൊഴിൽ മന്ത്രാലയം ഉത്തരവിട്ടു. ഇൗ വർഷം ജൂലൈ 20 മുതലാണ് ഉത്തരവ് നിലവിൽ വരുക. ഉപഭോക്ത സേവനങ്ങൾ, കാഷ്യർ, കറൻസി എക്സ്ചേഞ്ച്, അഡ്മിനിസ്ട്രേഷൻ, ഷെൽഫ് സ്റ്റേക്കർ എന്നീ േജാലികളാണ് സ്വദേശികൾക്ക് മാത്രമാകുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ഇടാക്കുമെന്നും ഇത്തരം തൊഴിലുകൾക്ക് …