സ്വന്തം ലേഖകന്‍: ഒന്നാം ലോക മഹായുദ്ധ കാലത്തെ അര്‍മേനിയന്‍ കൂട്ടക്കൊല, വംശഹത്യയാണെന്നും അല്ലെന്നുമുള്ള തര്‍ക്കം മുറുകുന്നു. കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി അര്‍മേനിയക്കാരെ വംശഹത്യക്ക് വിധേയരാക്കിയില്ലെന്ന തുര്‍ക്കിയുടെ പരാമര്‍ശമാണ് ലോകമാകെ അര്‍മേനിയക്കാരുടെ പ്രതിഷേധത്തിന് തിരികൊളുത്തിയത്. അര്‍ജന്റീനയിലെ അര്‍മേനിയന്‍ വംശജര്‍ തുര്‍ക്കി മാപ്പ് പറയണമെണം എന്നാവശ്യപ്പെട്ട് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ്? അയേസിന്‍ വമ്പന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. …
സ്വന്തം ലേഖകന്‍: റഷ്യയുടെ ആളില്ലാ ബഹിരാകാശ പേടകം നിയന്ത്രണം വിട്ട് ഭൂമിയുടെ തലയില്‍ വീഴാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അവശ്യ സാധനങ്ങളെത്തിക്കാന്‍ ഉപയോഗിക്കാറുള്ള റഷ്യയുടെ കാര്‍ഗോ ബഹിരാകാശ പേടകമാണ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുന്നത്. പ്രോഗ്രസ് എം 27 എം എന്ന പേടകം റഷ്യയുടെ സോയസ് റോക്കറ്റ് ഉപയോഗിച്ച് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വിക്ഷേപിച്ചത്. എന്നാല്‍ …
സ്വന്തം ലേഖകന്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് യുന്‍ ഈ വര്‍ഷം മാത്രം തട്ടിക്കളയാന്‍ ഉത്തരവിട്ടത് 15 പേരെയെന്ന് റിപ്പോര്‍ട്ട്. തന്റെ ഏകാധിപത്യ പ്രവണത്തകളേയും പരിധിയില്ലാത്ത അധികാരത്തേയും ചോദ്യം ചെയ്തവരെയാണ് കിം വധശിക്ഷയ്ക്കു വിധിച്ചതെന്നാണ് സൂചന. വനം വകുപ്പിന്റെ ഉപമന്ത്രിയാണ് കൊല്ലപ്പെട്ടവരില്‍ പ്രമുഖന്‍. വന നശീകരണവുമായി ബന്ധപ്പെട്ട കിമ്മിന്റെ നയം ചോദ്യം ചെയ്തതിനാണ് ഈ മന്ത്രിയെ …
സ്വന്തം ലേഖകന്‍: ഇനി മുഹമ്മദ് നബിയെ വരക്കാനില്ലെന്ന് ചാര്‍ലി ഹെബ്ദോ കാര്‍ട്ടൂണിസ്റ്റ് ലൂസ് വ്യക്തമാക്കി. പാരീസിലെ ചാര്‍ലി ഹെബ്ദോ വാരികയുടെ ഓഫീസില്‍ 12 പേരുടെ മരണത്തിനിടയാക്കിയ ജനുവരിയിലെ ഭീകരാക്രമണത്തിനു ശേഷം മുഹമ്മദ് നബിയുടെ മുഖചിത്രവുമായി പുറത്തിയ വാരികയുടെ കവര്‍ തയ്യാറാക്കിയത് ലുസാണ്. പ്രവാചകനെ വരക്കാനുള്ള താത്പര്യം ഇല്ലാതായതു കൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും ലുസ് പറഞ്ഞു. വരച്ചു …
സ്വന്തം ലേഖകന്‍: കറുത്ത വര്‍ഗക്കാരനായ ഫ്രെഡി ഗ്രേയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് അമേരിക്കയിലെ ബാള്‍ട്ടിമോര്‍ നഗരത്തില്‍ തിങ്കളാഴ്ച പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 200 പേരെ പോലീസ് അറസ്റ്റു ചെയ്തു. പോലീസിനെ ആക്രമിക്കുകയും നിരവധി കടകളും ബിസിനസ് സ്ഥാപനങ്ങളും കൊള്ളയടിക്കുകയും ചെയ്ത ആള്‍ക്കൂട്ടത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ 15 പോലീസുകാര്‍ക്കു പരിക്കേറ്റു. 144 വാഹനങ്ങള്‍ …
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്ക് ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ വംശജയായ ജഡ്ജി തമിഴ്‌നാട്ടില്‍ നിന്ന്. ന്യൂയോര്‍ക്കിലെ ക്രിമിനല്‍ കോടതി ജഡ്ജിയായി അധികാരമേറ്റെടുത്ത തമിഴ്‌നാട് സ്വദേശിയായ രാജ രാജേശ്വരിയാണ് അപൂര്‍വമായ ബഹുമതിക്ക് അര്‍ഹയായത്. രാജ രാജേസ്വരി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജ ജഡ്ജിയായി അധികാരമേല്‍ക്കുന്നത് ആദ്യമായാണ്. നാല്പത്തി മൂന്നുകാരിയായ രാജ രാജേശ്വരി കൗമാര പ്രായത്തില്‍ …
സ്വന്തം ലേഖകന്‍: സൗദി രാജകുടുംബത്തിന്റെ തലപ്പത്ത് നടത്തിയ വന്‍ അഴിച്ചുപണിയില്‍ നിലവിലുള്ള കിരീടാവകാശി മുര്‍കിന്‍ ബിന്‍ അബ്ദുള്‍ അസീസിനെ മാറ്റിക്കൊണ്ട് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് ഉത്തരവിറക്കി. സല്‍മാന്‍ രാജാവിന്റെ അനന്തരവനും ഡെപ്യൂട്ടി കിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബിന്‍ നയെഫ് ആണ് പുതിയ കിരീടാവകാശി. സൗദിയുടെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴി തുറക്കുന്നതാണ് …
സ്വന്തം ലേഖകന്‍: സൗദിക്കും ഇറാനുമിടയിലുള്ള ഹോര്‍മ്മുസ് കടലിടുക്കില്‍ അമേരിക്കയും ഇറാനും ഇടയുന്നു. കടലിടുക്കിലൂടെ കടന്നു പോകുകയായിരുന്ന അമേരിക്കന്‍ ചരക്കുകപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു. മയേര്‍സ്‌ക് ടൈഗ്രിസ് എന്ന അമേരിക്കന്‍ ചരക്കു കപ്പലാണ് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകള്‍ പിടിച്ചെടുത്തത്. 34 നാവികരാണ് കപ്പലിലുള്ളതെന്നാണ് പ്രാഥമിക വിവരം. കപ്പല്‍ ഇറാന്‍ തീരത്തേക്ക് അടുപ്പിക്കാന്‍ സൈനികര്‍ ആവശ്യപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ ആദ്യം വിസമ്മതിച്ചു. …
സ്വന്തം ലേഖകന്‍: ശനിയാഴ്ച നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കവിയുമെന്ന് നേപ്പാള്‍ പ്രധാന മന്ത്രി സുശീല്‍ കൊയ്‌രാള അറിയിച്ചു. നിലവില്‍ 5,000 ത്തോളം പേരാണ് മരിച്ചതായി കണക്കാക്കുന്നത്. എന്നാല്‍ തകര്‍ന്നു തരിപ്പണമായ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ധാരാളം കുന്നുകൂടി കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത. അതേസമയം കനത്ത മഴയും ഇടിമിന്നലും രക്ഷാപ്രവര്‍ത്തകരേയും രക്ഷപ്പെട്ടവരേയും വലക്കുകയാണ്. ഭൂകമ്പം …
സ്വന്തം ലേഖകന്‍: യെമന്‍ തലസ്ഥാനമായ സനായില്‍ പതിനായിരക്കണക്കിന് ഹൗതികള്‍ സൗദി വിരുദ്ധ റാലി നടത്തി. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സഖ്യസേന നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു റാലി. സൗദിക്കെതിരായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തികൊണ്ട് പതിനായിരങ്ങളാണ് തലസ്ഥാനമായ സനായില്‍ ഒത്തുകൂടിയത്. രാജ്യത്ത് നടക്കുന്ന ആക്രമണത്തില്‍ സൗദി അറേബ്യയുടെ പങ്കിനെ ചോദ്യം ചെയ്തായിരുന്നു പ്രതിഷേധക്കാരുടെ ഒത്തുചേരല്‍. ദൈവം വലിയവനാണ്, അമേരിക്കയും ഇസ്രയേലും …