1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2023

സ്വന്തം ലേഖകൻ: എന്‍എച്ച്എസിന് ആവശ്യമുള്ള ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും കൂടുതലായി തദ്ദേശീയമായി കണ്ടെത്താന്‍ ലക്ഷ്യമിട്ട് ഗവണ്‍മെന്റ്. ഇതിന്റെ ഭാഗമായി മെഡിക്കല്‍ ഡിഗ്രികള്‍ അഞ്ച് വര്‍ഷത്തിന് പകരം നാല് വര്‍ഷം കൊണ്ട് പാസാക്കി ആശുപത്രി വാര്‍ഡുകളിലേക്ക് ആയിരക്കണക്കിന് ഡോക്ടര്‍മാരെ ഇറക്കാനാണ് നീക്കം.

ബ്രെക്സിറ്റ് ആനുകൂല്യം മുതലാക്കി ട്രെയിനിംഗ് നല്‍കുന്നതിലെ നിയമങ്ങള്‍ മാറ്റാനാണ് മന്ത്രിമാര്‍ പദ്ധതിയിടുന്നത്. എന്‍എച്ച്എസ് വര്‍ക്ക്‌ഫോഴ്‌സിന്റെ എണ്ണം വര്‍ദ്ധിപ്പിച്ച് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള പാക്കേജിന്റെ ഭാഗമാണ് ഈ നടപടികളും. ഇതുവഴി 2036/37 വര്‍ഷത്തോടെ 60,000 അധിക ഡോക്ടര്‍മാരെയും, 170,000 നഴ്‌സുമാരെയും സൃഷ്ടിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

ഇതിന് പുറമെ ഫിസിയോതെറാപ്പിസ്റ്റുകള്‍, മിഡ്‌വൈഫുമാര്‍, ഫാര്‍മസിസ്റ്റ് എന്നിങ്ങനെയായി 71,000 അലൈഡ് ഹെല്‍ത്ത് പ്രൊഫഷണലുകളെയും കണ്ടെത്താമെന്ന് മേധാവികള്‍ പ്രതീക്ഷിക്കുന്നു. പ്രതീക്ഷാനിര്‍ഭരമായ നിര്‍ദ്ദേശങ്ങളാണ് ആദ്യത്തെ എന്‍എച്ച്എസ് ലോംഗ്-ടേം വര്‍ക്ക്‌ഫോഴ്‌സ് പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗവണ്‍മെന്റിന്റെ 2.4 ബില്ല്യണ്‍ ഫണ്ടിംഗ് പിന്തുണയുള്ള പദ്ധതി പ്രസിദ്ധീകരിച്ചതോടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

അടുത്ത 15 വര്‍ഷത്തില്‍ ഹെല്‍ത്ത് സര്‍വ്വീസിലെ സ്റ്റാഫ് ക്ഷാമം മൂന്നിരട്ടിയായി ഉയരുമെന്ന് ബ്ലൂപ്രിന്റ് പറഞ്ഞു. വളരുന്ന, പ്രായമേറുന്ന ജനസംഖ്യയും, പുതിയ ചികിത്സകളുടെ ലഭ്യതയും മൂലം വേക്കന്‍സികള്‍ 112,000-ല്‍ നിന്നും 360,000-ലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഈ ഘട്ടത്തില്‍ സ്വദേശികളായ ജീവനക്കാരെ വളര്‍ത്തിയെടുത്ത് വിദേശ ജീവനക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് പദ്ധതിയെന്ന് എന്‍എച്ച്എസ് വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.