പൊതുവേ യൂറോപ്യന്‍ യൂണിയന്റെ വിവിധ നിയമങ്ങളോടു ബ്രിട്ടീഷ് ജനതയ്ക്ക് വലിയ മതിപ്പില്ല. ചില നിയമങ്ങള്‍ക്കെതിരെ അവര്‍ രംഗത്ത് വരികയും ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ഉപഭോക്താക്കള്‍ പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ പ്രാബല്യത്തില്‍ വരുത്തുന്ന വാലറ്റ് ബസ്റ്റിങ്ങ് നികുതിക്കെതിരെബ്രിട്ടണില്‍ വന്‍ പ്രതിഷേധം ആര്‍ത്തിരമ്പുകയാണ്. പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നത് തടയുവാനായിട്ടാണ് ഈ നികുതി ഇപ്പോള്‍ ജനങ്ങള്‍ക്ക് മേലെ ചുമത്തുന്നത്.
മലിനീകരണം തടയുന്നതിനാണ് യൂറോപ്യന്‍ യൂണിയന്റെ ഈ നീക്കം. ഇതിനായി ആദ്യ പടി എന്ന നിലയില്‍ പ്ലാസ്റ്റിക് പാക്കേജിനെതിരെ ഒരു റിപ്പോര്‍ട്ട് അടുത്ത മാസത്തോടു കൂടെ ഇവര്‍ പുറത്തിറക്കും. ഈ നിയമം വരികയാണെങ്കില്‍ പ്ലാസ്റ്റിക്ബാഗില്‍ വാങ്ങുന്ന ഇതു കാര്യത്തിനും പ്രത്യേക നികുതി ഈടാക്കും. ഇത്രയധികം സാമ്പത്തിക പ്രശ്നങ്ങളില്‍ പെട്ട് രാജ്യം ഉഴറുംമ്പോള്‍ ഈ നികുതിയുടെ ആവശ്യം എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലാകുന്നില്ല.
ബ്രിട്ടന്‍ മാത്രമല്ല യൂറോപ്യന്‍ യൂണിയനിലെ ഓരോ രാജ്യവും തങ്ങളുടെ ഏറ്റവും മോശപ്പെട്ട സമയത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. ബ്രിട്ടണില്‍ മില്ല്യന്‍ ജനങ്ങളാണ് ജോലിയില്ലാതെ വലയുന്നത് അതിനിടയില്‍ മറ്റൊരു പേരില്‍ ഒരു നികുതി ജനങ്ങള്‍ക്ക് താങ്ങാന്‍ ആകില്ല. എന്തായാലും ഈ തീരുമാനത്തിനെതിരെ ജനങ്ങളും മറ്റു രാഷ്ട്രീയ നേതാക്കളും വന്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇതോടെ യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രിട്ടണിന്റെ ഉരസല്‍ ശക്തമാകും.
ബ്രിട്ടണിലെ വന്‍ കച്ചവടക്കാര്‍ ഇപ്പോഴും പ്ലാസ്റ്റിക്ക് ഉപയോഗിക്കാതിരിക്കുവാന്‍ തന്നെയാണ് മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നത് എന്നിരിക്കെ ഈ നികുതി പ്രശ്നം ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ദൂരം കൂട്ടും. ബ്രിട്ടണില്‍ ഒരു കുടുംബം ശരാശരി പന്ത്രണ്ടു പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒരാഴ്ചയില്‍ ഉപയോഗിച്ച് കളയുന്നുണ്ട്. ഇതില്‍ 46% ആളുകളും വീടുകളിലേക്ക് ഇവ കൊണ്ട് പോകുന്നു. ഇത് മൂലം ഉണ്ടാകുന്ന മലിനീകരണം സത്യത്തില്‍ ഭീകരം തന്നെയാണ്.
എന്നാല്‍ മലിനീകരണം ഇല്ലാതെതന്നെ പ്ലാസ്റ്റിക്കിനെ സംസ്ക്കരിക്കുവാനുള്ള ഒരു ഉപായം കണ്ടെത്തുവാനാണ് പല വിദഗ്ദ്ധരും ഇപ്പോള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 333മില്ല്യണ്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഇപ്രാവശ്യം ചിലവായിട്ടുണ്ട്. ചിലവാകുന്ന പ്ലാസ്റ്റിക് ബാഗുകളില്‍ വെറും ആറു ശതമാനം മാത്രമാണ് റീ സൈക്കിള്‍ ചെയ്യാന്‍ ലഭിക്കുന്നത് എന്നതാണ് ഈ കടന്ന കൈക്ക് യൂറോപ്യന്‍ യൂണിയനെ പ്രേരിപ്പിച്ചത്. എന്നാല്‍ വീട്ടിലെ മാലിന്യങ്ങളില്‍ ഒരു ശതമാനം മാത്രമേ പ്ളാസ്റിക് ബാഗുകളുടെ പങ്കുള്ളൂ എന്ന് ഗവേഷകര്‍ അറിയിക്കുന്നു


![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല