1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2015

റീഎന്‍ട്രി വിസാ കാലാവധി പൂര്‍ത്തിയാകും മുന്‍പ് രാജ്യത്ത് തിരിച്ചെത്താത്ത വിദേശ തൊഴിലാളികള്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് മൂന്ന് വര്‍ഷത്തെ വിലക്ക് വരുന്നു. പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് പിആര്‍ വിഭാഗം മേധാവി കേണല്‍ മുഹമ്മദ് അല്‍ സാദാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അവധി എടുത്ത് റീഎന്‍ട്രി വിസ അടിച്ച് നാട്ടിലെത്തുന്ന പ്രവാസികള്‍ മടങ്ങുന്നതില്‍ കാലതാമസം വരുത്തിയാല്‍ മൂന്ന് വര്‍ഷത്തേക്ക് വിലക്കു വരും. തൊഴില്‍ വിപണിയെ സ്ഥിരതയിലെത്തിക്കാനാണ് നടപടിയെന്ന് കേണല്‍ മുഹമ്മദ് അറബ് ന്യൂസിനോട് പറഞ്ഞു. റീഎന്‍ട്രി വിസ എടുത്ത ശേഷം അനിശ്ചിതമായി അവധിയെടുക്കുന്നത് തടയാനാണിത്.

നാട്ടിലേക്ക് അവധി എടുത്ത് പോരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഒന്നാണിത്. ഈ മാറ്റം അറിയാത്ത ആളുകളിലേക്ക് ഇത് അറിയുന്നവര്‍ എത്തിച്ചു നല്‍കുകയും വേണം. ഇല്ലെങ്കില്‍ പ്രാരാബ്ദവും കടവുമായി പ്രവാസ ജീവിതം നയിക്കാനെത്തുന്നവര്‍ക്ക് ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.