1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2018

സ്വന്തം ലേഖകന്‍: ലൈംഗികാരോപണ കുരുക്കില്‍പ്പെട്ട് നട്ടംതിരിഞ്ഞ് സാഹിത്യ നോബേല്‍ നല്‍കുന്ന സ്വീഡിഷ് അക്കാദമിയും. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം വിതരണം ചെയ്യുന്ന സ്വീഡിഷ് അക്കാദമിലൈംഗികാരോപണം നേരിടുന്ന ഉന്നതനുമായുള്ള അടുത്തബന്ധമാണ് വിനയായത്. ഇതില്‍ പ്രതിഷേധിച്ച് അക്കാദമിയിലെ മൂന്ന് പ്രധാന അംഗങ്ങള്‍ രാജിവെച്ചതോടെയാണ് സംഭവം വിവാദമായത്.

17 വര്‍ഷത്തോളം നൊബേല്‍ക്കമ്മിറ്റി ചെയര്‍മാനായിരുന്ന കിയെല്‍ എസ്?പ്മാര്‍ക്ക്, എഴുത്തുകാരായ പീറ്റര്‍ ഇംഗ്ലണ്ട്, ക്ലാസ് ഓസ്റ്റര്‍ഗ്രെന്‍ എന്നിവരാണ് രാജിവെച്ചത്. ആജീവനാന്ത അംഗങ്ങളായ ഇവര്‍ക്ക് സാങ്കേതികമായി രാജിവെയ്ക്കാനാവില്ലെങ്കിലും ഇനി നടക്കുന്ന യോഗങ്ങളില്‍ വിട്ടുനില്‍ക്കും.

സ്ത്രീകള്‍ക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാനായി നവംബറിലാരംഭിച്ച മീ ടൂ കാമ്പയിനിന്റെ ഭാഗമായാണ് അക്കാദമി അംഗങ്ങളുടെ ഭാര്യമാരും മക്കളുമുള്‍പ്പെടെയുള്ളവര്‍ ഉന്നതനെതിരേ ആരോപണമുന്നയിച്ചത്.

അക്കാദമി അംഗത്തിന്റെ ഭര്‍ത്താവായ ഇയാളുടെ വിവരങ്ങള്‍ പരസ്യമാക്കിയിട്ടില്ല. സ്വീഡനിലെ ഡാഗെന്‍സ് നെയ്‌ഹെതര്‍ പത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇയാള്‍ പീഡിപ്പിച്ച 18 സ്ത്രീകളുടെ മൊഴിയും പത്രം പ്രസിദ്ധീകരിച്ചിരുന്നു. 1996നും 2017നും ഇടയിലാണ് ഇയാള്‍ ഇവരെ പീഡിപ്പിച്ചത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.