1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2012

രണ്ടു മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച കേസില്‍ ഇറ്റാലിയന്‍ നാവികരെ തടവിലടച്ചതിന് ഇന്ത്യക്ക് ഇറ്റലിയുടെ ഭീഷണിയുടെ സ്വരത്തില്‍ മുന്നറിയിപ്പ്‌. കടല്‍ക്കൊള്ളക്കാരെ നേരിടാനുള്ള ശ്രമത്തിനിടയിലുണ്ടായ സംഭവത്തിന്റെ പേരില്‍ നാവികരെ അറസ്റു ചെയ്ത നടപടി അങ്ങേയറ്റം അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെ ടെലിഫോണില്‍ അറിയിച്ചു.

ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കവും വിവാദവും നയതന്ത്രതലത്തില്‍ കൂടുതല്‍ ചൂടുപിടിച്ചിരിക്കുകയാണ്. നാവികരെ അവരുടെ പദവിക്കു ചേര്‍ന്ന സ്ഥലത്തേക്കു ജയിലില്‍നിന്നു മാറ്റാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സമ്മതിച്ചതായി ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു.

കടല്‍ക്കൊള്ളക്കാരെ നേരിടാന്‍ ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ നിയമം അനുസരിച്ച് നാവികരെ വിചാരണചെയ്യാന്‍ അനുവദിക്കണമെന്നാണ് ഇറ്റലി ആവശ്യപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.