ലെസ്റ്റര്‍: യുകെയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഷോറിന്‍ റ്യൂ സെയ്ബൂകാന്‍ കരാട്ടെ ഡു ഓഫ് യുകെയുടെ ആഭിമുഖ്യത്തില്‍ ക്യോഷി ജമാല്‍ മിയസാറ നയിക്കുന്ന കരാട്ടെസെമിനാര്‍ ലെസ്ററില്‍ ശനിയാഴ്ച രാവിലെ 11 മുതല്‍ ഒരു മണിവരെ നടക്കുന്നതാണ്. ഈ കരാട്ടെ സെമിനാറില്‍ കരാട്ടെ അഭ്യസിക്കുന്നവര്‍ക്കും കരാട്ടെയില്‍ താത്പര്യമുള്ളവര്‍ക്കും പങ്കെടുക്കാവുന്നതാണ്.
ഏഴ് വര്‍ഷങ്ങള്‍ക്കു മുമ്പാണ് സെന്‍സായി റാജാ തോമസിന്റെയും (പ്രിന്‍സ്), സെന്‍സായ് പയസ് മാത്യുവിന്റെയും നേതൃത്വത്തില്‍ ഐഒഎസ്എസ്കെ (ഇന്റര്‍നാഷണല്‍ ഒക്കിനാവാ ഷോറിന്‍ റ്യൂ സെയ്ബുകാന്‍ കരാട്ടെ)യുടെ അംഗീകാരമുള്ള ഷോറിന്‍ റ്യൂ സെയ്ബുക്കാന്‍ കരാട്ടെ യുകെയില്‍ ആരംഭിച്ചത്. ഇന്ന് ഇവരുടെ ഡോജോകളില്‍ 200-ല്‍ അധികം അംഗങ്ങള്‍ കരാട്ടെ അഭ്യസിക്കുന്നു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് നോട്ടിങ്ങ്ഹാമില്‍ അഞ്ചാമത് ഡോജോ തുടങ്ങുകയും സെന്‍സായ് റോയി ജോര്‍ജ്ജ് നോട്ടിങ്ങ്ഹാമില്‍ ചാര്‍ജ്ജ് ഏറ്റെടുക്കുകയും ചെയ്തു. ഇന്ന് ഇവരുടെ ഡോജോയില്‍ കരാട്ടെയ്ക്ക് പുറമേ ജിന്‍ഭുകാന്‍ കൊബുടോയും അഭ്യസിപ്പിച്ച് വരുന്നു.
ഇന്ന് യുകെയുടെ പല ഭാഗത്തും സെയ്ബുകാന്‍ ക്ളാസ്സുകള്‍ നടത്തുന്നുണ്ടെങ്കിലും ഐഒഎസ്എസ്കെയുടെ പ്രസിഡന്റായ ഹാന്‍ഷി സെന്‍പ്പോ ഷിമാ ബുക്രോ (സുപ്രീം ഇന്‍സ്ട്രക്ടര്‍ ഓഫ് ഷോറിന്‍ റ്യൂ സെയ്ബുക്കാന്‍ കരാട്ടെ ഒക്കിനാവാ) സൈന്‍ ചെയ്തിട്ടുള്ള ഒക്കിനാവാ ബ്ളാക്ക്ബെല്‍റ്റ് സര്‍ട്ടിഫിക്കേറ്റ് ഇവര്‍ക്ക് മാത്രമേ നല്‍കാനുള്ള അധികാരം യുകെയില്‍ ഉള്ളൂ. യുകെയുടെ പലഭാഗങ്ങളിലും ഐഒഎസ്എസ്കെയുടെ അംഗീകാരമുള്ള ക്ളാസ്സുകള്‍ നടത്തുവാന്‍ താത്പര്യമുള്ള കരാട്ടെ അഭ്യസിച്ചിട്ടുള്ള ഏവര്‍ക്കും ഇവരുടെ സ്പെഷ്യല്‍ പരിശീലനമായ ഇന്‍സ്ട്രക്ടേഴ്സ് കോഴ്സില്‍ ചേരാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Raja Thomas
Chief Instructor
Shorin-Ryu Seibukan Karate do of uk
phone: 07766721483, 01162330710
email: seibukan55@yahoo.co.uk
Pious Mathew
Technical Director
Shorin-Ryu Seibukan Karate do of uk
Phone: 07886504516
email: pious246@yahoo.co.uk
സെമിനാര്‍ നടക്കുന്ന സ്ഥലം:
Mother of God church parish hall,
Green coat road
New parks Boulevard
Leicester
LE3 6NZ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല