1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2012

പ്രമുഖ യുഎസ് പോപ് ഗായിക വിറ്റ്നി ഹൂസ്റണിന്റെ മൃതദേഹം അടക്കം ചെയ്തിരിക്കുന്നത് 30,000 പൌണ്ട് വിലവരുന്ന ആഭരണങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമൊപ്പം. കള്ളന്‍മാര്‍ ഇവ മോഷ്ടിച്ചേക്കാമെന്ന ഭയത്താല്‍ ഇരുപത്തിനാലു മണിക്കൂറും ആയുധങ്ങളുമേന്തി സെക്യൂരിറ്റി ഗാര്‍ഡുകള്‍ കുഴിമാടത്തിനു കാവല്‍ നില്‍ക്കുകയാണ്.

ന്യൂജഴ്സിയിലെ ഫെയര്‍വ്യൂ സെമിത്തേരിയിലാണു വിറ്റ്നിയുടെ മൃതദേഹം അടക്കം ചെയ്തിരിക്കുന്നത്. സ്വര്‍ണംപൂശിയ ശവപ്പെട്ടിക്കുതന്നെ പതിനായിരം പൌണ്ട് വിലവരും. വജ്രക്കമ്മലും ബ്രോച്ചും മൃതദേഹത്തില്‍ അണിയിച്ചിരുന്നു. ഇവയെല്ലാം മോഷ്ടിക്കപ്പെട്ടേക്കാമെന്നാണു അധികൃതരും ബന്ധുക്കളും ഭയപ്പെടുന്നത്.

ഈ മാസം പതിനൊന്നിന് ബെവര്‍ലി ഹില്‍സിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്െടത്തിയ വിറ്റ്നിയുടെ സംസ്കാരം 19നായിരുന്നു. കുഴിമാടത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ആരാധകരുടെ ഒഴുക്കായിരുന്നു. ഇതിനെത്തുടര്‍ന്നു പൊതുജനത്തിനു സെമിത്തേരിയിലേക്കുള്ള പ്രവേശനം അനിശ്ചിതകാലത്തേക്കു നിഷേധിച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.