1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2015

പ്രതിപക്ഷ സഖ്യം ജനുവരി ആറു മുതല്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല ബന്ദിന്റെ പശ്ചാത്തലത്തില്‍ ഏതു തരത്തിലുള്ള അക്രമങ്ങളേയും അടിച്ചമര്‍ത്താന്‍ ബംഗ്ലാദേശ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഖാലിദ സിയയുടെ പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല ബന്ദ്.

ബംഗ്ലാദേശ് ഹൈക്കോടതിയില്‍ ഒരു വ്യാപാരി ബോധിപ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ അക്രമങ്ങള്‍ രാജ്യത്തെ വ്യാപാര മേഖലയെ സാരമായി ബാധിച്ചു.

ഇതുവരെ നൂറോളം പേര്‍ക്കാണ് അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ പരീക്ഷയായ സെക്കണ്ടറി പരീക്ഷ ഇതുവരെ നടത്താനായിട്ടില്ല.

ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല ബന്ദിന്റെ ഭാഗമായി ജനങ്ങളുടെ ജീവനും പൊതുസ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടങ്ങളെ കര്‍ശനമായി അടിച്ചമര്‍ത്താന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.