1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2016

ബെന്നി മേച്ചേരി മണ്ണില്‍: ഇടുക്കി ജില്ലയില്‍ നിന്നും യുകെയില്‍ പ്രവാസികളായി കഴിയുന്ന ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മ ഇടുക്കിജില്ലാ സംഗമത്തിന്റെ {IJS } ഈ വര്‍ഷത്തെ പുതിയ കമ്മറ്റി നിലവില്‍ വന്നു .ഇടുക്കിജില്ലാ സംഗമത്തിന്റെ പ്രാരംഭ കാലം മുതലുള്ള പ്രവര്‍ത്തകനും മുന്‍കാല കമ്മറ്റികളില്‍ വിവിധ സ്ഥാനത്ത് മികച്ച സംഘാടകനും യുകെയിലെ അറിയപ്പെടുന്ന കലാകാരനും ആയ റോയ് മാത്യു 07828009530 മാഞ്ചെസ്റ്റെര്‍ കണ്‍വീനെര്‍ അയി ഏക ഖണ്ഡം തെരഞ്ഞെടുക്കപെട്ടു .യഥാക്രമം ജോയിന്റ് കണ്‍ വീനെര്‍ മാരായി ശ്രീ ഷിബു വാലുമേല്‍ 07576195312 അബദീന്‍ സ്‌കോട്ട് ലാന്‍ഡ്, റോയ് മാത്യു 07956901683 ലിവര്‍പൂള്‍, ശ്രീ ബെന്നി മേച്ചേരിമണ്ണില്‍ 07889971259 നോര്‍ത്ത് വേല്‍സ്, ബാബു തോമസ് 07730883823 ഗാട്ട് വിക്, എന്നിവര്‍ തെരഞ്ഞെടുക്കപെട്ടു.

കൂടാതെ യുകെ യുടെ വിവിധ ഭാഗത്തുനിന്നുമായി പത്തോളം കമ്മറ്റി അങ്ങകളെയും തെരഞ്ഞെടുത്തു .പ്രീതി സത്യന്‍ സ്റ്റീവനെജ് , വിമല്‍ റോയ് ലണ്ടന്‍ , സാന്റോ ജേക്കബ് വൂല്‍വെര്‍ഹാമ്പ്ടന്‍, ജോബി മൈക്കിള്‍ സ്വാന്‍സി, പീറ്റര്‍ തനോലില്‍ സൌത്ത് വേല്‍സ്, ബിജോ ടോം ബിര്‍മിങ്ങ്ഹം, ജോണ്‍ കല്ലിങ്കല്‍കുടി ലെസ്റ്റെര്‍, ശ്രീ ജോസഫ് പൊട്ടനാനി ബര്‍റ്റൊന്‍ ഓണ്‍ ട്രെന്റ്, ജിമ്മി ജേക്കബ് സ്‌കെഗ്ഗിന്‍സ്, ജസ്റ്റിന്‍ എബ്രഹാം റോതെര്‍ഹം

പന്ത്രണ്ടാം തിയതി 7.30 നു ഇടുക്കിജില്ലാ സംഗമത്തിന്റെ കഴിഞ വര്‍ഷ കമ്മറ്റി അംഗങ്ങളും പുതുതായി തെരഞ്ഞെടുക്കപെട്ട കമ്മറ്റി അംഗങ്ങളുടെയും സംയുക്ത യോഗത്തില്‍ മുന്‍ കണ്‍വീനെര്‍ കഴിഞ്ഞ വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കുകയും ബാലന്‍സ് തുകയും ,ഇടുക്കിജില്ലാ സംഗമം ബാങ്ക് അകൌണ്ട് ,മറ്റു സോഷ്യല്‍ മീഡിയ ,വെബ് സൈറ്റ് തുടങ്ങിയ എല്ലാ വിധ ഡോകുമെന്റുകളും പുതിയ കണ്‍ വീനെര്‍ക്കും കമ്മറ്റിക്കും കൈമാറി .വരും വര്‍ഷത്തെ സംഗമം കൂടുതല്‍ നൂതനമായ രീതിയില്‍ യുകെയില്‍ ഉള്ള മുഴുവന്‍ ഇടുക്കിജില്ലകാരെയും പങ്കെടുപ്പിച്ച് കൂടുതല്‍ ജനോപകാരമായ പ്രവര്‍ത്തനങ്ങള്‍ യുകെയിലും ഇടുക്കിജില്ലയുടെ പല ഭാഗത്തും നടത്തുന്നത് സംബദിച്ച ചര്‍ച്ചകളും ,നിര്‍ദേശങ്ങളും എല്ലാ അങ്ങകളുടെ ഭാഗത്ത് നിന്നും ഉണ്ടായി . ഇടുക്കിജില്ലാ സംഗമത്തിന്റെ കൂടുതല്‍ നല്ലരീതിയില്‍ ഉള്ള പ്രവര്‍ത്തനത്തിനും ഇടുക്കിജില്ലക്കാര്‍ തമ്മില്‍ കൂടുതല്‍ വെക്തി ബന്ധം സ്ഥാപിച്ചു ഏവര്‍ക്കും നല്ലൊരു മാതൃകാ കൂട്ടായ്മ അയി മാറുന്നതിനുള്ള പ്രവര്‍ത്തനത്തിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് കണ്‍വീനെര്‍ റോയ് മാഞ്ചെസ്റ്റെര്‍ അഭ്യര്‍ഥിച്ചു.പുതുതായി തെര്‌ഞ്ഞെടുക്കപെട്ട കമ്മറ്റിക്ക് ഇടുക്കിജില്ലാ സംഗമം രെഷാധികാരി ഫാദര്‍ റോയ് കൊട്ടക്കുപുറം എല്ലാവിധ ആശംസകളും നേര്‍ന്നു…

ഇടുക്കി ജില്ലയുടെ പൈതൃകവും പാരംപരിയവും പങ്കുവയ്ക്കുന്നതിനും ജില്ലയുടെ വിവിദ ഭാഗത്തുനിന്നും എത്തിച്ചേരുന്ന വെക്തികളും കുടുംബവുമായി സൌഹൃതം പങ്കിടുവാനും ബന്ധങ്ങള്‍ ഊട്ടിവളെര്‍ത്താനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവരുടെ കലാ കായിക കഴിവുകളെ പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും അഗീകരിക്കുന്നതിനും ഉള്ള വലുപ്പ ചെറുപ്പം ഇല്ലാത്ത നല്ല ഒരു കൂട്ടായ് മയാണ് നമ്മുടെ ഇടുക്കിജില്ലാ സംഗമം .വര്‍ഷത്തില്‍ ഒരിക്കല്‍ ഇടുക്കിജില്ല ക്കാരായ വെക്തികളും, കുടുംബാഗകളും ഒത്തു ചേര്‍ന്ന് കളി ചിരിയും സൌഹൃതവും പങ്കുവൈക്കുന്ന നല്ലൊരു ദിനമാണ് നമ്മുടെ സംഗമം . നമ്മുടെ ജെന്മ നാടിനോടുള്ള സ്‌നേഹത്തിന്റെയും കൂറിന്ടയും പ്രതീകമായി നാട്ടില്‍ കഷ്ട്ടത അനുഭവിക്കുന്ന ഏതാനും വെകുതികളെയും കുടുംബത്തെയും നമ്മളാല്‍ കഴിയുംവിധം ഓരോ വര്‍ഷവും ചെറിയ ചാരിറ്റി സഹായം ചെയ്യുവാന്‍ കഴിയുന്നതില്‍ ഈ കൂട്ടായ്മക്ക് അഭിമാനിക്കാം .

യുകെയില്‍ പ്രവാസികളായി കഴിയുമ്പോള്‍ ഇടുക്കിജില്ലക്കാരായ വെക്തികളുടെയോ കുടുംബത്തിന്റയോ ഏതെങ്കിലും തരത്തിലുള്ള അത്യാവശ സാഹചര്യത്തില്‍ അവര്‍ക്ക് ഒരു സഹായത്തിനു കൈതാങ്ങ് അയി ഇടുക്കിജില്ലാ സംഗമം കമ്മറ്റി ഏപ്പോഴും കൂടെ ഉണ്ടായിരിക്കും.സ്‌നേഹത്തിലും വെക്തി ബന്ധങ്ങള്‍ക്ക് പ്രാദാന്യം നല്കിയും പൊതുവായ ചര്‍ച്ചകളില്‍ കൂടിയുള്ള പ്രവര്‍ത്തനമാണ് ഇടുക്കിജില്ലാ സംഗമത്തിന്റെ വിജയവും ശക്തിയും .വെക്തികള്‍ക്ക് അല്ല പ്രാദാന്യം മറിച്ച് ഇടുക്കിജില്ലാ സംഗമം കമ്മറ്റിക്കാണ് .ഈ നല്ലൊരു കൂട്ടായ് മ നല്ലരീതിയില്‍ ഓരോ വര്‍ഷം കഴിയും തോറും കൂടുതല്‍ ആവേശത്തോടെ മുന്നേറാന്‍ യുകെയില്‍ ഉള്ള എല്ലാ നല്ലവരായ വെക്തികളുടെയും സഹകരണം ഉണ്ടാകണമെ എന്ന് ഇടുക്കിജില്ലാ സംഗമം കമ്മറ്റി അഭ്യര്‍ത്ഥിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.