1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2011

ലോസ്ആഞ്ജലിസ്: മികച്ച നടീനടന്‍മാര്‍ക്കുള്ള ഓസ്‌കര്‍ അവാര്‍ഡ് നതാലി പോര്‍ട്ട്മാനും കോളിങ് ഫേര്‍ത്തിനും. ദി കിങ് സ്പീച്ചിലെ അഭിനയത്തിന് കോളിങ് ഫേര്‍ത്തിനും ബ്ലാക് സോണിലെ മികച്ച പ്രകടനത്തിന് നതാലിക്കും പുരസ്‌കാരം ലഭിച്ചു. മികച്ച ചിത്രമായി ദി കിങ് സ്പീച്ചും മികച്ച സംവിധായകനായി കിങ് സ്പീച്ച് സംവിധായകന്‍ ടോം ഹൂപ്പറെയും തിരഞ്ഞെടുത്തു.

ദി ഫൈറ്റര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ക്രിസ്റ്റിയന്‍ ബെയ്ല്‍, മെലീസ ലിയോ നടി എന്നിവര്‍ മികച്ച സഹനടനും സഹനടിക്കുമുള്ള പുരസ്‌കാരം സ്വന്തമാക്കി. ടോയ് സ്‌റ്റോറി 3 ആണ് മികച്ച ആനിമേഷന്‍ ചിത്രം. ഇന്‍ ബെറ്റര്‍ വേള്‍ഡ് (ഡെന്‍മാര്‍ക്ക്) ആണ് മികച്ച വിദേശഭാഷാ ചിത്രം.

മികച്ച ഗാനം, മികച്ച സംഗീതം വിഭാഗങ്ങളില്‍ റഹ്മാന് പുരസ്‌കാരമില്ല. ഈ രണ്ട് വിഭാഗത്തിലുമാണ് റഹ്മാന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചത്. ഡാനി ബോയലിന്റെ 127 ഹവേഴ്‌സ് എന്ന സിനിമയിലെ ഗാനങ്ങള്‍ക്കായിരുന്നു നാമനിര്‍ദേശം.

ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥി ഹയ്‌ലി സ്‌റ്റെയിന്‍ഫീല്‍ഡ് എന്ന പതിനാലുകാരിയും ആമി ആഡംസും ഹെലന ബൊണ്‍ഹാം കാര്‍ട്ടര്‍, ജാക്കി വീവര്‍ എന്നിവരെ പിന്തള്ളിയാണ് ഭാവാഭിനയത്തിന്റെ മികവില്‍ മെലീസ ലിയോ ലോകത്തിലെ ഏറ്റവും വലിയ സിനിമ അവാര്‍ഡ് നേടിയത്.

മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രമായി ഷോണ്‍ ടാനിന്റെയും ആന്‍ഡ്രൂ റുഹെമ്മാനിന്റെയും ദ് ലോസ്റ്റ് തിംഗ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കലാസംവിധാനത്തിനുള്ള പുരസ്‌കാരം ആലീസ് ഇന്‍ വണ്ടര്‍ലാന്റ് കരസ്ഥമാക്കി.

ദ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ തിരക്കഥയ്ക്ക് മികച്ച തിരക്കഥ (അഡാപ്റ്റഡ്) യ്ക്കുള്ള പുരസ്‌കാരം അരോണ്‍സോര്‍ക്കിന്‍ കരസ്ഥമാക്കി. ദ് കിംഗ്‌സ് സ്പീച്ചിന്റെ തിരക്കഥയ്ക്ക് ഡേവിഡ് സീല്‍ഡറിനാണ് മികച്ച തിരക്കഥ (ഒറിജിനല്‍)യ്ക്കുള്ള പുരസ്‌കാരം.

മികച്ച ഛായാഗ്രഹണത്തിന് വാലി ഫിഷര്‍ (ഇന്‍സ്‌പെഷന്‍) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രമായി ലീ ഉന്ക്രിച്‌റിന്റെ ടോയ് സ്‌റ്റോറി 3 തെരഞ്ഞെടുപ്പെട്ടു. മികച്ച അന്യഭാഷാചിത്രമായി ഡെന്മാര്‍ക്കില്‍ നിന്നുള്ള ഇന്‍ എ ബെറ്റര്‍ വേള്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു. സുസന്നെ ബീര്‍ സംവിധാനം ചെയ്ത ഈ ചിത്രം ഗോള്‍ഡന്‍ ഗ്ലോബും കരസ്ഥമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.