1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2015

ഏഴ് ആധുനിക സൗകര്യങ്ങളുള്ള പടക്കപ്പലുകളുമായി വന്‍ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് ഇന്ത്യ. കപ്പല്‍ വ്യൂഹത്തിന്റെ നവീകരണത്തിനായി 49,600 കോടൊ രൂപയുടെ പദ്ധതിക്ക് മന്ത്രിസഭാ സമിതി അനുമതി നല്‍കി.

ശത്രുവിന്റെ കണ്ണില്‍പ്പെടാതെ അക്രമണം നടത്താനുള്ള അത്യാധുനിക സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയാണ് പുതിയ പടക്കപ്പലുകളില്‍ ഉപയോഗിക്കുക. കൊല്‍ക്കത്തയിലേയും മുംബൈയിലേയും പൊതുമേഖലാ കപ്പല്‍ നിര്‍മാണശാലകളിലായിരിക്കും നിര്‍മ്മാണം.

കപ്പലുകള്‍ പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് 10 വര്‍ഷമെങ്കിലും എടുക്കുമെന്നാണ് നാവിക സേനാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കപ്പല്‍ നിര്‍മാണശാലകളുമായി ഒരു മാസത്തിനകം ധാരണാ പത്രം ഒപ്പുവക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പ്രതിരോധ രംഗത്തെ ചെലവു കൂടിയ ഇറക്കുമതികള്‍ കുറക്കുന്നത്. കൂടാതെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണി നേരിടാനുള്ള നടപടികളുടെ ഭാഗമായാണ് നാവിക സേനയെ ശക്തിപ്പെടുത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.