1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2016

അനീഷ് ജോണ്‍: യുക്മ നേഴ്‌സസ് ഫോറം (യു.എന്‍.എഫ്.) ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന നേഴ്‌സസ് ദിനാചരണം ഞായറാഴ്ച നോര്‍ത്താംപ്റ്റണില്‍ നടക്കും. ബ്രോഡ്‌മെഡ് അവന്യുവിലെ സെന്റ് അല്‍ബാന്‍ ദി മാര്‍ട്ടിയര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ദിനാഘോഷങ്ങള്‍ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് നടക്കുന്ന പരിശീലനക്കളരി യൂറോപ്പിലെതന്നെ ഏറ്റവും പ്രഗല്‍ഭ മലയാളി പരിശീലകരായ ഡോക്ടര്‍ സോജി അലക്‌സ്, ശ്രീമതി മിനിജ ജോസഫ് എന്നിവര്‍ നയിക്കും. യു.കെ. നേര്‍ഴ്‌സ്മാര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന റീവാലിഡേഷന്‍ തയ്യാറെടുപ്പുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വിവിധ ബാന്‍ഡുകളിലേക്കുള്ള ഇന്റര്‍വ്യൂകള്‍ക്ക് തയ്യാറെടുക്കേണ്ട രീതികള്‍, പ്രൊഫഷണലായി പേഴ്‌സണല്‍ ബയോഡേറ്റ തയ്യാറാക്കേണ്ടുന്ന വിധം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ആയിരിക്കും പ്രധാനമായി പഠന വിഷയമാക്കുന്നത്.

രാവിലെ 9 മണിക്ക് രജിസ്‌റ്റ്രേഷനോടുകൂടി പരിപാടികള്‍ ആരംഭിക്കുന്നതാണ്. വളരെ ഗൗരവമായ വിഷയങ്ങളില്‍ സിംമ്പോസിയങ്ങളും ഗ്രൂപ്പ് ചര്‍ച്ചകളും വര്‍ക്ക് ഷോപ്പുകളും ഉള്‍പ്പെടുത്തിയുള്ള പരിശീലന രീതി ആയതിനാല്‍, പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടതുണ്ട്. ആയതിനാല്‍, അവസരം നഷ്ട്ടപ്പെടാതിരിക്കാന്‍, മുന്‍കൂട്ടി അറിയിക്കുന്നത് ഉചിതമായിരിക്കുമെന്ന് യുക്മ ജോയിന്റ് സെക്രട്ടറിയും യു.എന്‍.എഫ്. നാഷണല്‍ കോഓര്‍ഡിനേറ്ററുമായ ആന്‍സി ജോയ് (07530417215), യു.എന്‍.എഫ്. സെക്രട്ടറി ബിജു പീറ്റര്‍ (07970944925) എന്നിവര്‍ അറിയിച്ചു.

യു.എന്‍.എഫ്. ട്രഷറര്‍ ശ്രീമതി ബിന്ദു സുരേഷ് രക്ഷാധികാരിയും, വൈസ് പ്രസിഡന്റ് ഐറിസ് തോമസ്, ജോയിന്റ് സെക്രട്ടറി മോനി ഷിജോ എന്നിവര്‍ ഉപരക്ഷാധികാരികളുമായുള്ള കമ്മറ്റിയുടെ നേത്രുത്വത്തില്‍ ദിനാചരണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമാപന യോഗത്തില്‍തന്നെ വിതരണം ചെയ്യുന്നതായിരിക്കും.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം: St.Alban the Matryr church, Broad mead Avenue, Northampton NN3 2RA.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.