1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2018

ജസ്റ്റിന്‍ ജോസ്: പൂരത്തിന്റെ നാട്ടുകാര്‍ ജൂലായ് 7ന് ഹെമല്‍ഹെംസ്റ്റഡില്‍ ഒത്തുകൂടുന്നു. കേരളത്തിലെ പൂരങ്ങളുടെ പൂരം ആയ തൃശ്ശൂര്‍ പൂരം ബ്രിട്ടനിലും ആഘോഷിക്കുന്നതിനായി പൂരത്തിന്റെ നാട്ടുകാരായ തൃശ്ശൂര്‍കാര്‍ ജൂലൈ 7ന് ശനിയാഴ്ച ഗ്രേറ്റര്‍ ലണ്ടനിലെ ഹെര്‍ട്ട്‌ഫോര്‍ഡ് ഷയറിലെ ഹെമല്‍ഹെസ്റ്റഡിലെ ഹൗഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ മറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു.

ബ്രിട്ടനിലെ തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അഞ്ചാമത് ജില്ലാ കുടുംബ സംഗമം വൈവിദ്ധ്യവും വര്‍ണ്ണാഭവവും ആക്കിത്തീര്‍ക്കുന്നതിന് വേണ്ടി സംഘാടകര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ജില്ലാ കുടുംബ സംഗമത്തോടനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂലൈ 1 ആം തീയതിക്കു മുമ്പ് സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

07825597760, 07727253424

ഹാളിന്റെ വിലാസം:

Highfield Communtiy Cetnre

Fletcher way

Hemel Hempstead

Hertford shire

HP 2 5SB

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.