1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2018

ജിജോ അരയത്ത്: ബൈജു വര്‍ക്കി തിട്ടാലയ്ക്ക് അഭിനന്ദനങ്ങളുമായി മുട്ടുചിറ സംഗമം ഇന്‍ യുകെ. ഇന്നലെ യുകെയില്‍ നടന്ന ലോക്കല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് മലയാളികള്‍ക്ക് അഭിമാനമായി മാറിയ എല്ലാ വ്യക്തിത്വങ്ങളെയും മുട്ടുചിറ സംഗമം ഇന്‍ യുകെ അഭിനന്ദിച്ചു. യുകെയിലെ മലയാളികള്‍ക്കിടയിലെ വ്യക്തി മുദ്ര പതിപ്പിച്ച മുന്‍ മേയര്‍മാരായ ഡോ. ഓമന ഗംഗാധരന്‍, മഞ്ജു ഷാഹുല്‍ ഹമീദ് കൂടാതെ ആദ്യമായി മത്സരരംഗത്ത് കടന്നു വന്നു മുട്ടുചിറ സംഗമത്തിന്റെ അഭിമാനമായി മാറിയ ബൈജു വര്‍ക്കി തിട്ടാല, മികച്ച സാമൂഹിക പ്രവര്‍ത്തകനും മലയാളികള്‍ക്കിടയിലെ നിറ സാന്നിധ്യവുമായ സുഗതന്‍ തെക്കേപുര കൂടാതെ വളരെ വാശിയേറിയ മത്സരം കാഴ്ച വച്ച മുട്ടുചിറ സംഗമം ഇന്‍ യുകെയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സജീഷ് ടോം, റോയി സ്റ്റീഫന്‍ എന്നിവരെയും മുട്ടുചിറ സംഗമം ഇന്‍ യുകെ അഭിനന്ദിച്ചു.

എല്ലാ വര്‍ഷവും യുകെയിലെ മുട്ടുചിറ സംഗമത്തില്‍ പങ്കെടുത്തു അതിന്റെ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്ന ബൈജു വര്‍ക്കി തിട്ടാലയെ മുട്ടുചിറ സംഗമം ഇന്‍ യുകെ ആദരിക്കും. കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലിലെ ഈസ്റ്റ് ചെസ്റ്റണ്‍ വാര്‍ഡില്‍ നിന്നും ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചു , കന്നിയങ്കത്തില്‍ വന്‍ മാര്‍ജിനോടെയാണ് തിട്ടാല വെന്നിക്കൊടി പാറിച്ചത്. മുട്ടുചിറ മേലുക്കുന്നേല്‍ ആന്‍സിയാണ് തിട്ടാലയുടെ ഭാര്യ. ഈ ഇലക്ഷന് എല്ലാ പ്രചോദനവുമായി ആന്‍സി കൂടെ തന്നെയുണ്ടായിരുന്നു. തിട്ടാലയുടെ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും കന്നിയങ്കത്തില്‍ തന്നെ വലിയൊരു മാര്‍ജിനില്‍ വിജയം കൈവരിക്കാനായതിനെ യുകെയിലെ മുട്ടുചിറ നിവാസികളെല്ലാം ആഹ്ലാദാരവത്തോടെയാണ് വരവേറ്റത്. സംഘടനാ മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഇതിനകം തന്നെ ജനശ്രദ്ധ നേടിയ മുട്ടുചിറ സംഗമം ഇന്‍ യുകെ ജൂലൈ 7 ആം തീയതി ബോള്‍ട്ടണില്‍ വച്ച് നടക്കുന്ന പത്താമത് സംഗമത്തില്‍ വച്ച് ബൈജു തിട്ടാലയ്ക്കു ആദരവ് നല്‍കും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശനത്താല്‍ അനുഗ്രഹീതമായ , ചരിത്രമുറങ്ങുന്ന കടല്‍ത്തുരുത്തായി മാറിയ കടന്നേരി എന്നറിയപ്പെട്ടിരുന്ന കടുത്തുരുത്തിയുടെ ഭാഗമായ മുട്ടുചിറ സംഗമം അതിന്റെ പ്രഥമ സംഗമത്തിന് തുടക്കം കുറിച്ച ബോള്‍ട്ടന്‍ തന്നെയാണ് പത്താമത് സംഗമത്തിനും തിരഞ്ഞെടുത്തിരിക്കുന്നത്. ബോള്‍ട്ടണില്‍ വച്ച് നടക്കുന്ന സംഗമം അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.