1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2017

ഫിലിപ്പ് കണ്ടോത്ത്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ വച്ച് ഒക്ടോബര്‍ 7ന് നടക്കും. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ കീഴിലുള്ള 19 കുര്‍ബാന സെന്ററുകളിലെ പ്രതിഭാശാലികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദൈവവചനം കലാരൂപത്തിലൂടെ പ്രകടിപ്പിക്കാനുള്ള ഒരു വലിയ വേദിയാണ് ഈ കലോത്സവം. ഇതില്‍ നിന്നും വിജയിക്കുന്നവരെയാണ് നവംബര്‍ 4ന് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്നത്.

കലോത്സവം ഗ്രീന്‍വേ സെന്ററുകളിലും സമീപത്തുള്ള രണ്ട സെന്ററുകളിലുമായി 11 സ്റ്റേജുകളിലായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററുകളില്‍ നിന്നും പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഈ മാസം 24 വരെയാണ്. മത്സര ഇനങ്ങള്‍, റൂള്‍സ്, ഗൈഡന്‍സ് എന്നിവ താഴെ പറയുന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

രാവിലെ 9 മണിക്ക് ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭിച്ചു 6 മണിക്കുള്ള പൊതു സമ്മേളനത്തില്‍ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി അവസാനിക്കുന്ന ഈ സംരംഭത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ എല്ലാ കുര്‍ബാന സെന്ററുകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് കലോത്സവം ചെയര്‍മാനായ ഫാ. ജോസ് പൂവാനിക്കുന്നേല്‍ CSSR, ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് CST യും SMBCR ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും ആഹ്വാനം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റോയി സെബാസ്റ്റ്യന്‍: 07862701046
ഡോ. ജോസി മാത്യു (കാര്‍ഡിഫ്), സജി തോമസ് (ഗ്ലോസ്റ്റര്‍)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.