1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2015

ഭര്‍ത്താവിനെ കൊന്ന കേസിലെ പ്രതിയായ ആളെ ക്വട്ടേഷന്‍ നല്‍കി കൊന്ന കേസില്‍ ഭാര്യയെ അറസ്റ്റ് ചെയ്തു. ജനുവരി 29 നാണ് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി വേണുഗോപാലിനെ വീടുമുറ്റത്തിട്ട് വെട്ടിക്കൊന്നത്.

അറസ്റ്റിലായ ആലപ്പുഴ സ്വദേശി സ്മിതയുടെ ഭര്‍ത്താവും ഗുണ്ടാസംഘാംഗവും ആയിരുന്ന ശാന്തിലാലിനെ വധിച്ച കേസില്‍ പ്രതിയാണ് വേണുഗോപാല്‍. വേണുഗോപാലിന്റെ മൃതദേഹത്തിനടുത്തു നിന്ന് സോക്‌സില്‍ പൊതിഞ്ഞ വടിവാള്‍, ഇരുമ്പു വള എന്നിവ കണ്ടെടുത്തിരുന്നു.

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തില്‍ സ്മിതയുടെ പങ്ക് കണ്ടെത്തിയത്. സ്മിതയോടൊപ്പം കൊലപാതകം ആസൂത്രണം ചെയ്ത കുറ്റത്തിന് രജനി, ഗ്രീഷ്മ, ഗിരിജ എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.