1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2011

ലണ്ടന്‍:കൂര്‍ക്കം വലിച്ച് ഭാര്യയുടെ ഉറക്കം കെടുത്തുന്ന ഭര്‍ത്താക്കന്‍മാര്‍ സൂക്ഷിക്കുക! നിങ്ങളുടെ ദാമ്പത്യം തന്നെ തകര്‍ന്നേക്കാം.

രാത്രിയിലെ അസ്വസ്ഥതകള്‍ കാരണം ഭാര്യയ്ക്ക് ഉറങ്ങാന്‍ കഴിഞ്ഞെല്ലെങ്കില്‍ അത് ദാമ്പത്യം തകരാന്‍ തന്നെ കാരണമാകുമെന്ന് പഠനറിപ്പോര്‍ട്ട്. ദാമ്പത്യം ബന്ധം തകര്‍ക്കാന്‍ മറ്റേത് പ്രശ്‌നത്തേക്കാള്‍ ഭാര്യയുടെ ഉറക്കനഷ്ടത്തിന് കഴിയുമെന്നാണ് തെളിഞ്ഞിരിക്കുന്നത്.

ഭാര്യയുടെ ഉറക്കപ്രശ്‌നങ്ങള്‍ അവരുടെയും അവരുടെ പങ്കാളിയുടേയും തൊട്ടടുത്ത ദിവസത്തെ ബാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ വെന്റി ട്രോക്‌സല്‍ പറയുന്നു. എന്നാല്‍ ഇതിന് നേര്‍ വിപരീതമായി ഭര്‍ത്താവിന് ഉറക്കം നഷ്ടപ്പെട്ടാല്‍ യാതൊരു പ്രശ്‌നവും ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്ബര്‍ഗ് മെഡിക്കല്‍ സ്‌ക്കൂളിലെ സംഘമാണ് പഠനം നടത്തിയത്. ആരോഗ്യവാന്‍മാരായ 32 ദമ്പതികളില്‍ തുടര്‍ച്ചയായ 10ദിവസം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ഉറക്കവും ഉറക്കനഷ്ടപ്പെട്ടാലുണ്ടാവുന്ന പ്രശ്‌നത്തെക്കുറിച്ചും ആളുകള്‍ ബോധവാന്‍മാരാകണമെന്നാണ് ഈ പഠനത്തില്‍ നിന്നും വ്യക്തമാകുന്നതെന്നും അവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.