1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2015

അലക്‌സ് വര്‍ഗീസ്: യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി കരിങ്കുന്നം പഞ്ചായത്ത് മുന്‍ അംഗവും പ്രമുഖ സംഘാടകനുമായ ജോബി മാത്യു തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി അലക്‌സ് വര്‍ഗ്ഗീസും, ട്രഷററായി കണ്ണൂര്‍ സംഗമത്തിന്റെ സംഘാടകരില്‍ പ്രമുഖനായ സിബി മാത്യു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ഹരികുമാര്‍.പി.കെ, ജോയിന്റ് സെക്രട്ടറിയായി ആഷന്‍ പോള്‍ എന്നിവരെയും നിയമിച്ചു. കള്‍ച്ചറല്‍ കോഡിനേറ്റര്‍മാരായി സുമ ലിജോ, ജനീഷ് കുരുവിള എന്നിവരേയും തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി സാബു പുന്നൂസ്, ഹരികുമാര്‍.കെ.വി, ജെയ്‌സണ്‍ ജോബ്, മോനച്ചന്‍ ആന്റണി, ഷീ സോബി, ബോബി ചെറിയാന്‍, എന്നിവരും മുന്‍ പ്രസിഡന്റ് മനോജ് സെബാസ്റ്റ്യന്‍ എക്‌സ് ഒഫീഷ്യൊ അംഗവുമായിരിക്കും.

എം. എം. സി. എ. യുടെ അടുത്ത മൂന്ന് മാസക്കാലങ്ങളില്‍ നടത്തുന്ന പ്രധാന പരിപാടികളുടെ തീയ്യതികള്‍ തീരുമാനിച്ചു. ഒക്ടോബര്‍ മാസം അംഗത്വ മാസചാരണമായി ആചരിക്കും. ഈ കാലയളവില്‍ സംഘടനയുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ താമസിക്കുന്ന പുതിയ അംഗങ്ങളെ ചേര്‍ക്കുകയും, സജീവമല്ലാത്ത അംഗങ്ങളെ സംഘടനയിലേക്ക് വീണ്ടും കൊണ്ടുവരുവാന്‍ ഭാരവാഹികള്‍ വീടുകള്‍ കയറി പരിശ്രമിക്കും.

നവംബര്‍ മാസം 14 ന് വിപുലമായ പരിപാടികളോടെ ശിശുദിനം ആഘോഷിക്കും. നവ ഭാരത ശില്‍പ്പിയായ ചാച്ചാ നെഹ്രുവിന്‌ടെ ജന്മദിനത്തില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. സംഘടനയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 30 ബുധന്‍ ആയിരിക്കും ആഘോഷിക്കുക.

അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പ്രധാന പരിപാടികളുടെ തീയ്യതികളും തീരുമാനിച്ചു. 2016 ഓണം സെപ്റ്റംബര്‍ 17 ശനി, 2016 ക്രിസ്തുമസ്സ് പുതുവത്സരം 2017 ജനുവരി 7 ശനി, 2017 ഓണം സെപ്റ്റംബര്‍ 9 ശനി, 2017 ക്രിസ്തുമസ്സ് പുതുവത്സര ആഘോഷം ഡിസംബര്‍ 30 ശനി എന്നീ ദിവസങ്ങളില്‍ ആയിരിക്കും നടത്തുക.

ഒക്ടോബര്‍ അവസാനം നടക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേളയില്‍ പരമാവധി ആളുകളെ പങ്കെടുപ്പിക്കുവാനും തീരുമാനമായി. വരും കാലങ്ങളില്‍ നടക്കുന്ന എല്ലാ പരിപാടികളും വിജയിപ്പിക്കുവാന്‍ എല്ലാ അംഗങ്ങളുടെയും, സുമനസ്സുകളുടെയും സഹായ സഹകരണങ്ങള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് അഭ്യര്‍ത്ഥിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.