1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2017

ജിജോ അരയത്ത്: യുകെ മലയാളികള്‍ക്ക് മാതൃകയായി ഹേവാര്‍ഡ്‌സ്ഹീത്തിലെ ബിജിമോള്‍ സിബിയും ; അഭിനന്ദനങ്ങള്‍ അറിയിച്ചു നിഷ ജോസ് കെ. മാണിയും. പൊതു പ്രവര്‍ത്തന രംഗത്തേക്കും ചാരിറ്റി പ്രവര്‍ത്തന മേഖലകളിലേക്കും നിരവധി വനിതകളാണ് ഈ അടുത്ത കാലത്തു കടന്നു വന്നത്. യുകെ മലയാളികള്‍ക്ക് മാതൃകയായി മറ്റൊരു മലയാളി വനിത കൂടി ഹേവാര്‍ഡ്‌സ്ഹീത്തില്‍ നിന്നും. ഹേവാര്‍ഡ്‌സ്ഹീത്തിത്ത് മലയാളി അസോസിയേഷന്‍ (HMA) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സിബി തോമസിന്റെ ഭാര്യ ബിജിമോള്‍ തോമസാണ് ലിറ്റില്‍ പ്രിന്‍സസ് ട്രസ്റ്റ് എന്ന ചാരിറ്റി സംഘടനക്ക് വേണ്ടി സ്വന്തം മുടി ദാനം ചെയ്തു യുകെ മലയാളികള്‍ക്ക് മാതൃകയായിരിക്കുന്നത്. കാന്‍സര്‍ ട്രീറ്റ്‌മെന്റ് മൂലമോ മറ്റു അസുഖങ്ങള്‍ മൂലമോ മുടി നഷ്ടമായവര്‍ക്കു സൗജന്യമായി സ്വാഭാവിക മുടിയുടെ വിഗ് നല്‍കുന്ന ഒരു ചാരിറ്റി സംഘടനയാണ് ലിറ്റില്‍ പ്രിന്‍സസ്.

ബിജിമോള്‍ തോമസിന് എല്ലാവിധ മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കി, പൂര്‍ണ്ണ പിന്തുണയുമായി നിന്നത് യുകെയിലെ മലയാളികള്‍ക്കിടയിലെ നിറ സാനിധ്യവും മികച്ച സംഘാടകയുമായ ആനി അജിത്ത് പാലിയത്താണ്. ആനി പാലിയത്തും കഴിഞ്ഞയിടയ്ക്കു ലിറ്റില്‍ പ്രിന്‍സസ് എന്ന സംഘടനക്ക് വേണ്ടി മുടി മുറിച്ചു നല്‍കിയിരുന്നു. ബിജി മോള്‍ സിബിക്ക് അഭിനന്ദനങ്ങളറിയിച്ചു ആദ്യമെത്തിയത് മുന്‍ മിസ് കേരളയും കോട്ടയം എംപിയുമായ ജോസ് കെ. മാണിയുടെ പത്‌നിയും സാമൂഹിക പ്രവര്‍ത്തകയുമായ നിഷാ ജോസാണ്. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി തുടങ്ങിയ ഹെയര്‍ ഫോര്‍ ഹോപ്പ് ഇന്ത്യ എന്ന സംഘടനയുടെ ഭാഗമായി നിഷാ ജോസും മകന്‍ കെ. എം മാണിയും നിരവധി തവണ മുടി ദാനം ചെയ്തിട്ടുണ്ട്. മറ്റു നിരവധി സന്നദ്ധ സംഘടനകളുടെയും സജീവ സാന്നിധ്യമാണ് നിഷാ ജോസ്.

യുകെയില്‍ ബര്‍ജസ് ഹില്ലിലുള്ള ഓക് ലോഡ്ജ് നേഴ്‌സിങ് ഹോമില്‍ ജോലി ചെയ്യുന്ന ബിജി മോള്‍ സിബി നാട്ടില്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശിനിയാണ്. ഇരിട്ടി കായംകാട്ടില്‍ സിബിയാണ് ഭര്‍ത്താവ്. സെല്‍സ്‌കിന്‍, സീയോണ്‍, സെയിന്‍ എന്നിവര്‍ മക്കളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.