1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2015

സാബു ചുണ്ടക്കാട്ടില്‍: ഗ്രാമ വിശുദ്ധിയുടെ നൈര്‍മ്മല്യങ്ങള്‍ നല്‍കുന്ന സുഖാനുഭൂതി ഒന്നു വേറെ തന്നെയാണ്. പ്രവാസ ജീവിതത്തില്‍ പ്രത്യേകിച്ച്. യു.കെ.യിലുള്ള കുറുമുള്ളൂര്‍ ഇടവകാംഗങ്ങളുടെ ദശ വാര്‍ഷികാഘോഷങ്ങള്‍ക്ക് ഈസ്റ്റ്‌ബോണ്‍ വേദിയായപ്പോള്‍ ഒരു ഗ്രാമവും ഗ്രാമ വാസികളും അന്യദേശത്ത് വന്നിറങ്ങിയ പ്രതീതി ആയിരുന്നു.

സെപ്റ്റംബര്‍ 26, 27 ശനി, ഞായര്‍ ദിവസങ്ങളില്‍ ഹില്‍ട്ടന്‍ ബീച്ച് ഹോട്ടലില്‍ നടന്ന കൂട്ടായ്മയില്‍ യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുപ്പത്തിയഞ്ചു കുടുംബങ്ങള്‍ പങ്കെടുത്തു. ബ്ലാക്ക്പൂള്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ലെസ്റ്റര്‍ എന്നിവിടങ്ങളിലെ കുടുംബങ്ങള്‍ ഒന്നിച്ച് ബസിലും മറ്റു സ്ഥലങ്ങളില്‍ നിന്ന് സ്വന്തം വാഹനങ്ങളിലുമായി വൈകുന്നേരം അഞ്ചു മണിക്ക് എല്ലാവരും എത്തിച്ചേര്‍ന്നു.

വൈകിട്ട് ഏഴുമണിക്ക് ആരംഭിച്ച പൊതു സമ്മേളനം ഫാ. ബിജു മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ക്വിസ്, ചര്‍ച്ച, പുതുതായി വന്ന കുടുംബങ്ങളെ പരിചയപ്പെടുത്തല്‍ എന്നിവയ്ക്ക് പുറമേ വൈവിധ്യമാര്‍ന്ന വിനോദ വിഭവങ്ങള്‍ അരങ്ങേറി. ആഞ്ചല ആന്‍ മുഖചിറയില്‍ (ഭരതനാട്യം) അവതരിപ്പിച്ചു.

ഞായര്‍ രാവിലെ പതിനൊന്നു മണിക്ക് സെന്റ്. ജോവക്വ്യം ദേവാലയത്തില്‍ ഫാ. ബിജു മാളിയേക്കലിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. സാബു, ചെസ്ലി സണ്ണി, കുഞ്ഞേപ്പ്, സുമ ഫിലിപ്പ്, അനു എന്നിവര്‍ ഗായകസംഘത്തിന് നേതൃത്വം നല്‍കി.

രണ്ടു ദിവസത്തെയും വിഭവസമൃദ്ധമായ ഭക്ഷണം രുചികരമായി പാകം ചെയ്തത് കൊച്ചിന്‍ മറൈന്‍സ് കേറ്ററിംഗ് സര്‍വ്വീസ് ആണ്. വൈകുന്നേരം മൂന്നു മണിക്ക് കൂട്ടായ്മ പിരിഞ്ഞു.

പരിപാടികള്‍ക്ക് സണ്ണി തോമസ്സ്, ജോര്‍ജ്ജ് പാറ്റിയാല്‍, ജിജി ഏബ്രഹാം, ഗ്രൈസന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.