1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2016

അനീഷ് ജോണ്‍: യുക്മ നേഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ലോക നേഴ്‌സസ് ദിനാചരണം ദേശീയതല ആഘോഷങ്ങള്‍ നോര്‍ത്താംറ്റണില്‍ നടന്നു. സെന്റ് അല്‍ബാന്‍ ദി മാര്‍ട്ടിയര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം ഉദ്ഘാടനം ചെയ്തു. യു.എന്‍.എഫ്. ദേശീയ കോഓഡിനേറ്റര്‍ ശ്രീമതി ആന്‍സി ജോയ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ടിറ്റോ തോമസ്, ജയകുമാര്‍ നായര്‍, ബിജു പീറ്റര്‍, ബിന്ദു സുരേഷ് എന്നിവര്‍ സംബന്ധിച്ചു.

തുടര്‍ന്ന് നടന്ന നേഴ്‌സസ് പഠന ശിബിരത്തിന് മുന്നോടിയായി, വിളക്കേന്തിയ വനിത (ഫ്‌ലോറന്‍സ് നൈറ്റിംഗൈല്‍) യുടെ സ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പങ്കെടുത്തവര്‍ മുഴുവന്‍ പേരും കത്തിച്ച മെഴുക് തിരികള്‍ കയ്യിലേന്തി നേഴ്‌സസ് ദിന പ്രതിജ്ഞ പുതുക്കി. മോനി ഷിജോ, ഐറീസ് തോമസ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.

യൂറോപ്പിലെതന്നെ മികച്ച മലയാളി പരിശീലകരായ ഡോക്ടര്‍ സോജി അലക്‌സ്, ശ്രീമതി മിനീജ ജോസഫ് എന്നിവര്‍ നയിച്ച സിമ്പോസിയങ്ങളും ചര്‍ച്ചാ ക്ലാസ്സുകളും ഏറെ വിജ്ഞാനപ്രദവും പ്രയോജനകരവും ആയിരുന്നു. ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ലോക നേഴ്‌സസ് ദിന ക്വിസ് മത്സര’ വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും, പരിശീലന പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ്കളും സമാപന സമ്മേളനത്തില്‍ വച്ച് വിതരണം ചെയ്തു. ദേശീയ പരിശീല പരിപാടിയുടെ വിജയത്തെ തുടര്‍ന്ന്, വിവിധ യുക്മ റീജിയണുകള്‍ കേന്ദ്രീകരിച്ച് പഠന ശിബിരങ്ങള്‍ സംഘടിപ്പിക്കുമെന്ന് യു.എന്‍.എഫ്. നേതാക്കള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.