1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2015

അജിമോന്‍ ഇടക്കര: ജാതി മത രാഷ്ട്രീയ സംഘടന ചേരി തിരിവുകളില്ലാതെ യൂകെയില്‍ താമസിക്കുന്ന ഏതൊരു മലയാളിക്കും പങ്കെടുക്കുവാന്‍ സാധിക്കുന്ന ഫോബ്മയുടെ കലോത്സവത്തിന് അരങ്ങരോരുങ്ങുന്നു. ആദ്യ കലോത്സവം കൊണ്ടു തന്നെ ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച ഫോബ്മയുടേ രണ്ടാമത്തെ കലോത്സവം ആണു നവംബര്‍ 28 ന് ബര്‍മിംഗ് ഹാമില്‍ വച്ചു നടത്തുക. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ മതമോ രാഷ്ട്രീയമോ ഏതെങ്കിലും സംഘടനയിലെ അംഗത്വമോ മാനദണ്ഡം ആക്കാതെ പ്രതിഭ തെളിയിക്കുവാന്‍ ആഗ്രഹമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ ആണു ഫോബ്മ കലോത്സവം ഈ വര്‍ഷവും വിഭാവനം ചെയ്യുന്നത് എന്ന് ഫോബ്മ പ്രസിഡന്റ് ഉമ്മന്‍ ഐസ്സക് അറിയിച്ചു.

യുക്മ, യൂകെ കെ സി എ എന്നിവയുടെ കലാ മേളകള്‍ മികച്ചതാണെങ്കിലും ആ സംഘടനകളില്‍ അംഗത്വമുള്ള വര്‍ക്ക് മാത്രമേ പങ്കെടുക്കുവാന്‍ കഴിയൂ. ഇതര സമാനസംഘടനകളില്‍ നിന്നും വ്യത്യസ്തമായി കുറ്റ മറ്റ വിധി നിര്‍ണ്ണയവും കൃത്യ നിഷ്ഠയും സ്വര്‍ണ്ണ നാണയങ്ങള്‍ അടക്കമുള്ള ആകരഷകമായ സമ്മാനങ്ങളും ഒക്കെ ആയി ഫോബ്മ കലോത്സവം കലാ ഹൃദയങ്ങള്‍ക്ക് ഒരു പുതു പുത്തന്‍ അനുഭവം ആയിരുന്നു കഴിഞ്ഞ വര്‍ഷം അതോടൊപ്പം പകര്‍ന്നു നല്കിയത്. ഇത്തവണയും ഈ പ്രത്യേകതകള്‍ നിലനിര്‍ത്തുകയും അതോടൊപ്പം ഒരോ ഇനത്തിലും ഒന്നാം സ്ഥാനക്കാര്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും കാഷ് അവാര്‍ഡ് കൂടി കൊടുക്കുന്ന കാര്യവും പരിഗണനയിലുണ്ടു എന്ന് ഫോബ്മ ജനറല്‍ സെക്രട്ടറി ടോമി സെബാസ്‌റ്യന്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തേത് പോലെ തന്നെ മൂന്ന് വിഭാഗങ്ങളിലായി 34 ഇനങ്ങളില്‍ എങ്കിലും മത്സരം ഉണ്ടാകും. അഞ്ചു വയസ്സ് മുതല്‍ മുകളിലേയ്ക്കുള്ളാ എല്ലാ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ ഗ്രൂപ്പുകളില്‍ ആയി തങ്ങളുടെ കലാവാസനകള്‍ പ്രകടിപ്പിക്കുവാനും അംഗികാരങ്ങള്‍ കിട്ടുന്നതിനും ഉള്ള കുറ്റമറ്റതും നിഷ്പക്ഷവുമായ വേദികള്‍ ആണ് കാത്തിരിക്കുന്നത്. യാതൊരു വിധ വേര്‍തിരിവുകളും ഇല്ലാതെ നിങ്ങളുടെ കലാ വാസന മാത്രമാകും ഫോബ്മ കലോത്സവങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡം. ,മത്സര നിയമാവലിയും അപേക്ഷ ഫോമും മറ്റു വിശദാംശങ്ങളും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുന്നതായിരിക്കും. യൂകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവരുടേ യാത്ര സൌകര്യത്തിനു വേണ്ടിയാണു ഫോബ്മ ഇത്തവണയും മിഡ് ലാന്‍ഡ്‌സില്‍ തന്നെ വേദി ഒരുക്കുന്നത് .

മത്സര നടത്തിപ്പിനായും കലോത്സവ ഒരുക്കങ്ങള്‍ക്കായും വളരെ വിപുലമായ കലോത്സവ കമ്മിറ്റികള്‍ ഉടന്‍ തന്നെ നിലവില്‍ വരുന്നതായിരിക്കും. ഈ മഹത്തായ മാമാങ്കത്തിന്റെ സംഘാടനത്തില്‍ പങ്കുകാരായി ചരിത്രത്തിന്റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫോബ്മ പ്രതിനിധികളുമായോ info.fobma@gmail.com എന്ന ഈമെയിലിലോ ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.