1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2016

സാബു ചുണ്ടക്കാട്ടില്‍: ഹെയര്‍ ഫീല്‍ഡ് മലയാളി അസോസിയേഷന്റെ കലാസന്ധ്യ 30ന്. ദശാബ്ദി നിറവില്‍ ആയ ഹെയര്‍ ഫീല്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 30 ശനിയാഴ്ച്ച നടക്കും. യുകെയില്‍ എമ്പാടും കഴിവ് തെളിയിച്ച ഒരു പറ്റം കലാകാരന്മാരെ ഉള്‍പ്പെടുത്തി ‘കലാസന്ധ്യ’ എന്ന പേരിലാണ് ആഘോഷപരിപ്പാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 30 ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ ഹെയര്‍ ഫീല്‍ഡ് സെന്റ് മേരീസ് ചര്‍ച്ച് ഹാളിലാണ് പരിപാടികള്‍ നടക്കുക. അസോസിയേഷന്‍ പ്രസിഡന്റ് ജോമോന്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. ലൈവ് മ്യൂസിക്, ക്ലാസിക്ക് ആന്‍ഡ് സിനിമാറ്റിക് ഡാന്‍സുകള്‍, നാടകം, ഹാസ്യപരിപാടികള്‍ തുടങ്ങി ഒട്ടേറെ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് നിറം പകരും. ആഘോഷപരിപ്പാടികളില്‍ പങ്കെടുക്കുവാന്‍ ഏവരെയും അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ജോമി ജോസഫ് സ്വാഗതം ചെയ്യുന്നു. പ്രസിഡന്റ് ജോമോന്‍ മാത്യുവിനെ കൂടാതെ വൈസ് പ്രസിഡന്റ് ഷിബ പ്രവീണ്‍, അനു ജോഷി, റോയ് വര്‍ഗീസ്, ഫിനില്‍ തോമസ്, വിനോദ് നോബിള്‍, അനുമോള്‍ ബിജു എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റികളാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.