1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2017

സ്വന്തം ലേഖകന്‍: കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു, ബംഗ്ലാദേശ് ക്രിക്കറ്റ് താരം അറസ്റ്റില്‍. ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീമില്‍ അംഗമായ അരാഫത് സണ്ണിയാണ് അറസ്റ്റിലായത്. കാമുകിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അരാഫത്തിന്റെ വീട് പോലീസ് റെയ്ഡ് ചെയ്തതിനു ശേഷമാണ് അറസ്റ്റ്.

കാമുകിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സണ്ണിയെ അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി. സണ്ണിയുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം തെളിഞ്ഞാല്‍ ബംഗ്ലാദേശിലെ നിയമപ്രകാരം 14 വര്‍ഷം തടവുശിക്ഷയും 10 മില്യണ്‍ ടാക്ക പിഴയും ലഭിക്കും.

ബംഗ്ലാദേശ് ദേശീയ ടീമിലെ ഇടംകൈയന്‍ ബൗളറാണ് അരാഫത് സണ്ണി. പതിനാണ് അന്താരാഷ്ട്ര ഏകദിനങ്ങളിലായി 24 വിക്കറ്റ് നേടിയിട്ടുണ്ട്. 10 ട്വന്റി ട്വന്റി മത്സരങ്ങളില്‍ നിന്നായി 10 വിക്കറ്റും അരാഫത് നേടിയിട്ടുണ്ട്. തെറ്റായ ബൗളിംഗ് ആക്ഷന്റെ പേരില്‍ 2016ല്‍ ഐ.സി.സി വിലക്ക് നേരിട്ട താരമാണ് അരാഫത്.

ദേശീയ താരം അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യം നിരീക്ഷിച്ചു വരികയാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് നിസാമുദീന്‍ ചൗധരി പ്രതികരിച്ചു. വിഷയം വ്യക്തിപരമാണെന്നും ഇപ്പോള്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.

പതിനാണ് അന്താരാഷ്ട്ര ഏകദിനങ്ങളിലായി 24 വിക്കറ്റ് നേടിയിട്ടുള്ള സണ്ണീ 10 ട്വന്റി ട്വന്റി മത്സരങ്ങളില്‍ നിന്നായി 10 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.