1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2015

യുകെയിലെ ജിപി ഡോക്ടര്‍മാര്‍ രോഗികളെ ക്യാന്‍സര്‍ ടെസ്റ്റിന് അയക്കാന്‍ കാലതാമസം വരുത്തുന്നതാണ് യുകെയിലെ ക്യാന്‍സര്‍ മരണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് പുതിയ പഠനം. സാങ്കേതികമായി ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ക്ക് ലഭിക്കേണ്ട സൗകര്യങ്ങള്‍ ലഭിക്കാത്തതും രോഗികളുടെ എണ്ണക്കൂടുതലുമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തലുകള്‍.

ഓസ്‌ട്രേലിയ, കാനഡ, നോര്‍വെ, സ്വീഡന്‍ എന്നിവിടങ്ങളിലുള്ള ക്യാന്‍സര്‍ രോഗികളുമായി താരതമ്യം ചെയ്യുമ്പോള്‍ യുകെയിലുള്ള ക്യാന്‍സര്‍ രോഗികള്‍ രക്ഷപ്പെടാനുള്ള സാധ്യതകള്‍ കുറവാണെന്ന് പഠനം പറയുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി നടത്തി വന്ന പഠനത്തില്‍ യുകെയെ പോലെ താഴ്ന്ന സര്‍വൈവല്‍ റെയ്റ്റുള്ളത് ഡെന്‍മാര്‍ക്കിലാണ്.

ഇന്റര്‍നാഷ്ണല്‍ ക്യാന്‍സര്‍ ബെഞ്ച്മാര്‍ക്കിംഗ് പാര്‍ട്ണര്‍ഷിപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് യുകെയിലെ ക്യാന്‍സര്‍ രോഗികളില്‍ രോഗം കണ്ടെത്തുമ്പോഴേക്കും അതിന്റെ തീവ്രത വര്‍ദ്ധിച്ചിട്ടുണ്ടാവുമെന്നാണ്. എന്നാല്‍, ഇതിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ബിഎംജെ ഓപ്പണ്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് യുകെയിലെ ജിപി സര്‍ജറികള്‍ക്ക് താമസമുണ്ടാകുന്നുണ്ടെന്നാണ്. ക്യാന്‍സര്‍ രോഗികളില്‍ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞ് അവരെ ക്യാന്‍സര്‍ ടെസ്റ്റിന് അയക്കുന്നതില്‍ ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലുള്ള ഡോക്ടര്‍മാരും ജിപി ഡോക്ടര്‍മാരും പിന്നോട്ടാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. യുകെയിലെ ജിപികള്‍ക്ക് എംആര്‍ഐ, സിടി സ്‌കാനുകള്‍ ആക്‌സസ് ചെയ്യാനുള്ള സാധ്യതകള്‍ കുറവാണ്. ഇതാകാം ക്യാന്‍സര്‍ രോഗത്തെ നേരത്തെ തിരിച്ചറിയാന്‍ പറ്റാതെ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടിലുള്ള ഒരു നിഗമനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.