1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2015

യുകെയില്‍ താമസിക്കുന്ന അയര്‍ലണ്ട് ഒഴികെയുള്ള മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ആളുകള്‍ക്ക് റഫറണ്ടത്തില്‍ വോട്ടു ചെയ്യാന്‍ സാധിക്കില്ല. യൂറോപ്യന്‍ യൂണിയനില്‍ രാജ്യം തുടരണോ വേണ്ടയോ എന്ന് അറിയാനുള്ള റഫറണ്ടത്തിലാണ് മറ്റ് ഇയു രാജ്യക്കാര്‍ക്ക് വോട്ടു ചെയ്യാന്‍ സാധിക്കാത്തത്.

2017 അവസാനത്തോടെ ഇക്കാര്യത്തില്‍ റഫറണ്ടം നടത്തുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതില്‍ അയര്‍ലണ്ട്, മാള്‍ട്ടീസ് സിപ്രിയോട്ട്‌സ് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് വോട്ടു ചെയ്യാന്‍ അവകാശം ലഭിക്കും. മറ്റ് ഇയു സിറ്റിസണ്‍സിന് വോട്ടുണ്ടാവില്ല.

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് പബ്ലിക്ക് വോട്ട് സംബന്ധിച്ച കാര്യങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. റഫറണ്ടത്തിനായുള്ള ബില്‍ വ്യാഴാഴ്ച്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.