1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2015


യൂറോപ്യന്‍ യൂണിയന്റെ സമീപനത്തിലും പ്രവര്‍ത്തനത്തിലും കാലോചിതമായ മാറ്റം ആവശ്യപ്പെടുന്നതിനും ട്രീറ്റികളില്‍ ഉള്‍പ്പെടെ മാറ്റം വരുത്തുന്നതിനും പിന്തുണ തേടി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ജര്‍മ്മന്‍ ചാന്‍സിലര്‍ എയ്ഞ്ചലാ മെര്‍ക്കലുമായി കൂടിക്കാഴ്ച്ച നടത്തും. താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ അഭ്യര്‍ത്ഥിച്ചാണ് കാമറൂണിന്റെ കൂടിക്കാഴ്ച്ച. യുകെയില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം തുടരുന്നത് സംബന്ധിച്ച റഫറണ്ടം നടത്തുന്നതിന് മുന്‍പായിട്ടാണ് കാമറൂണിന്റെ ഈ ശ്രമങ്ങള്‍.

യുകെ യൂറോപ്യന്‍ യൂണിയനില്‍ തന്നെ തുടരണമെന്ന നിലപാടുള്ള വ്യക്തിയാണ് മെര്‍ക്കല്‍. അതുകൊണ്ട് തന്നെ ചര്‍ച്ചകള്‍ ഫലം ണുകയാണെങ്കില്‍ കാമറൂണിന് യൂറോപ്യന്‍ യൂണിയനില്‍നിന്ന് ലഭിക്കാവുന്ന ഏറ്റവും വലിയ പിന്തുണയായിരിക്കും അത്. കഴിഞ്ഞ ദിവസം ഫ്രാന്‍സിന്റെ പ്രസിഡന്റ് ഫ്രാന്‍സിസ് ഹൊളെന്‍ഡ്, ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റട്ട് എന്നിവരുമായും കാമറൂണ്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പോളീഷ് പ്രധാനമന്ത്രി ഈവാ കോപാക്‌സുമായി വെള്ളിയാഴ്ച്ച കാമറൂണ്‍ പ്രഭാത ഭക്ഷണം കഴിക്കുന്നുണ്ട്. അതിന് ശേഷമായിരിക്കും ബെര്‍ലിനിലേക്കുള്ള യാത്ര.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.