1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2015

ഷാജിമോന്‍

സി.എസ്.ഐ.ആറിലെ ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജിന്റെ സ്ഥാപകനുമായ ഡോക്ടര്‍ എന്‍. ഗോപാലകൃഷ്ണന്‍ മേയ് മൂന്നിന് മാഞ്ചസ്റ്ററില്‍ എത്തും.

മാഞ്ചസ്റ്ററിലെ മലയാളി ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ വിതിങ്ങ്ടണിലെ ഗാന്ധി ഹാളില്‍ നടക്കുന്ന ഏകദിന പരിപാടിയില്‍ വൈകിട്ട് 3 ന് ‘ഭാരതീയ ദര്ശയനങ്ങള്‍ക്ക് ആധുനിക ലോകത്തിലെ പ്രസക്തി, എന്ന വിഷയത്തെ കുറിച്ച് ശ്രീ.എന്‍ ഗോപാപാലകൃഷ്ണന്‍ പ്രഭാഷണം നടത്തുന്നതാണ്. തുടര്‍ന്ന് ”എന്താണ് ഹിന്ദുയിസം” എന്നാ വിഷയത്തെ അടിസ്ടനമാക്കീ നടക്കുന്ന ചര്‍ച്ചയും, ഉരിത്തിരിഞ്ഞു വരുന്ന ചോദ്യങ്ങള്ക്ക്‌ അദ്ദേഹം മറുപടിയും നല്കും.

ശാസ്ത്രത്തിലധിഷ്ഠിതമായ ഭാരതത്തിന്റെ പാരമ്പര്യത്തെ പുനര്‍വിചിന്തനം ചെയ്തുകൊണ്ടുള്ള ശ്രീ.എന്‍.ഗോപാലകൃഷ്ണന്റെ പ്രസംഗങ്ങള്‍ വളരെ പ്രശസ്തമാണ്. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ അദ്ദേഹം നിരവധി വിദേശ രാജ്യങ്ങളില്‍ തന്റെ പ്രഭാഷണങ്ങല്‍ നടത്താറുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജിന്റെ ഇപ്പോഴത്തെ ഓണററി ഡയറക്ടറുമാണ് അദ്ദേഹം.

ഭാരതീയ സംസ്‌കാരത്തിലും സനാദന തത്വങ്ങളുടെ മഹത്വത്തിലും അഭിമാനിക്കുന്ന ഏവര്ക്കും ഈ പരിപാടിയിലേയ്ക്ക് സംഘാടകാര്‍ സ്വാഗതം അറിയിക്കുന്നു

അന്വേഷണങ്ങള്ക്ക് ബന്ധപ്പെടുക

ഗോപകുമാര്‍ ; 07932672467

സുമിത് ബാബു : 07545132255

ബിജു നായര്‍ : 07809673011

Venue: Gandhi hall,
Gandhi Hall,
Brunswick Rd,
Manchester
M20 4QB

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.