1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2017

റോയി മാത്യു: ഇടുക്കി ജില്ലാ സംഗമത്തിന്റ ഒരു മാസത്തെ ചാരിറ്റി കളക്ഷന്‍ അവസാനിച്ചപ്പോള്‍ ലഭിച്ചത് £7397.5 .ഇടുക്കി ജില്ലാ സംഗമം ക്രസ്തുമസ് ന്യുഇയര്‍നോടനുബന്ധിച്ച് ചാരിറ്റി കളക്ഷന്‍ നടന്നു കൊണ്ട് ഇരുന്നപ്പോള്‍ ആണ് ജോസി ആകസ്മികമായി നമ്മളില്‍ നിന്നും വിട്ട് അകന്നത്. ജോസിക്ക് വേണ്ടി നാല് ദിവസം കൊണ്ട് 4675 .31പൗണ്ട് നമുക്ക് ലഭിച്ചു അത് ജോസിയുടെ അഞ്ചു വയസുള്ള മോളുടെ പേരില്‍ ഡിപ്പോസിറ്റ് ചെയ്യുതു. ക്രിസ്മസ് , ന്യൂഇയ്യര്‍ ചാരിറ്റിക്ക് വേണ്ടി നമ്മുക്ക് 2722.45 പൗണ്ട് ലഭിച്ചു. അങ്ങനെ ഇടുക്കി ജില്ലാ സംഗമത്തിന് ഒരു മാസത്തിനുള്ളില്‍ രണ്ട് ചാരിറ്റി കളക്ഷനില്‍ നിന്നുമായി മൊത്തം £7397.56 ലഭിച്ചു.

ഇടുക്കി ജില്ലാ സംഗമത്തിന്റെ പതിനാറാമത്തെ ചാരിറ്റിയാണ് ഇപ്പാള്‍ പൂര്‍ത്തിയായിരിക്കുന്നത് ഇടുക്കി ജില്ലാ സംഗമം അറാം വര്‍ഷത്തിലെയ്ക്ക് കടന്നിരിക്കുന്ന ഈ അവസരത്തില്‍ ഇതുവരെ നടത്തിയ ചാരിറ്റിയില്‍ കൂടി പതിനാറായിരത്തി മൂന്നുറ്റി മുപ്പത്തി എഴ് പൗണ്ട് എണ്‍പത്തെന്ന് പെന്‍സ് (£16337.81)യുകെയിലും, നാട്ടിലും ഉള്ള അര്‍ഹരായവരെ സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ഇടുക്കി ജില്ലാ സംഗമത്തിന്റെ സത്യസന്ധതയും നിര്‍ലോഭമായ പ്രവര്‍ത്തനവും യുക്കെയിലെ ഇടുക്കി ജില്ലാ പ്രവാസികളുടെയും യുകെയിലെ മുഴുവന്‍ മലയാളികളുടെയും അംഗീകാരം നേടാന്‍ സാധിച്ചു. എല്ലാ വര്‍ഷവും തെരഞ്ഞ് എടുക്കപ്പെടുന്ന കമ്മറ്റിയാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ അതാത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ മുമ്പോട്ട് നയിക്കുന്നത്.

ഈ വര്‍ഷം രണ്ടു കുടുംബങ്ങളെയാണ് സംഗമം കമ്മിറ്റി സെല് ക്ട് ചെയ്തത് നിരവധി അപ്പിലുകളാണ് ഈ വര്‍ഷവും കിട്ടിയത് അതില്‍ നിന്നും ഇടുക്കി ജില്ലാ സംഗമം കമ്മിറ്റി സെലക്ട് ചെയ്തത് ഈ കുടുംബങ്ങളെയാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന കുടുംബനാഥന്‍ 40 വയസു മാത്രം പ്രായമുള്ള ജയ്‌മോന്‍ കൂലിപ്പണി എടുത്തും പശുവിനെ വളര്‍ത്തിയും കുടുംബം നടത്തിപോന്നിരുന്നത് ഒരു ദിവസം പുല്ലും കെട്ടുമായി കാലുതെന്നി വീണു നട്ടെല്ല് തകര്‍ന്നു .ഇപ്പോള്‍ അദ്ദേഹം 15 വര്‍ഷമായി കട്ടിലില്‍ നിന്നും പരസഹായം കൂടാതെ എഴുന്നേല്‍ക്കാന്‍ വയ്യാത്തവിധം നട്ടെല്ല് ഡിസ്‌ക്കുകള്‍ അകന്നുമാറി തളര്‍ന്നുകിടക്കുന്നൂ. ഇദ്ദേഹത്തിന്റെ 78 വയസുള്ള അച്ഛന്‍ ക്യാന്‍സര്‍ രോഗവും , കഴുത്തിന്റെ ഞരമ്പുകള്‍ക്കു ബലമില്ലാതെ അവസ്ഥയും ഒപ്പം യൂറിന്‍ ബ്‌ളാഡറിന് രോഗം മൂര്‍ച്ഛിച്ചു ട്യൂബ് വഴി യൂറിന്‍ മാറ്റുന്ന അവസ്ഥയിലും ആണ് . ജയ്‌മോന്റെ 17 വയസു പ്രായമുള്ള ഏകമകന്‍ കിഡ്‌നിയുടെ രോഗത്തിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്നു .

രണ്ടാമതായി അജിത്ത് 19 വയസ് ജന്‍മനാ രോഗബാധിതനായ രണ്ടു കാലുകള്‍ക്കും ശേഷിയില്ലാത്ത ഇപ്പോള്‍ രണ്ടു കിഡ്‌നിയുടെയും പ്രവര്‍ത്തനം തകരാറിലായിരിക്കുകയാണ് അടുത്ത മാസം കിഡ്‌നി മാറ്റിവയ്ക് നായി എറണാകുളം അമ്യത ഹോസ്പിറ്റലില്‍ അഡ്മിറ്റിനായ് കാത്തിരിക്കുന്നു അജിത്തിന് അമ്മയുടെ കിഡ്‌നിയാണ് കൊടുക്കുന്നത് ഇപ്പോള്‍ ആഴ്ച്ചയില്‍ ഡയാലിസിസ് ചെയ്യാന്‍ മാത്രം ഇരുപത്തി അയ്യായിരം രൂപ വേണ്ടിവരുന്നു ആകെയുള്ള വരുമാനം ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ളതായിരുന്നു ചാരിറ്റിയായി കിട്ടിയിരിക്കുന്ന തുക ഈ രണ്ടു കുടുംബങ്ങള്‍ക്ക് തുല്യമായി വീതിച്ചു നല്ക്കും എല്ലാ വര്‍ഷവും ഒരു ചാരിറ്റി നടത്തി അത് അര്‍ഹതയുള്ള രണ്ടു കുടുംബങ്ങള്‍ക്ക് നല്കി വരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലും ഇടുക്കി ജില്ലാ സംഗമം ചാരിറ്റി നടത്തി കുടുംബങ്ങളെ സഹായിച്ചിരുന്നു.

ഇടുക്കിജില്ലാ സംഗമം നടത്തിയ ഈ ചാരിറ്റികളില്‍ സഹായിച്ച എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും, പ്രത്യകമായ് ജെന്മനാടിനോടുള്ള സ്‌നേഹം നിലനിര്‍ത്തി ഈ ചാരിറ്റി വന്‍ വിജയമാക്കിയ മുഴുവന്‍ ഇടുക്കിജില്ലക്കാരോടും, നമ്മുടെ ജെന്മ നാട്ടില്‍ കഷ്ടത അനുഭവിക്കുന്ന കുടുംബത്തിനോ സമൂഹത്തിനോ തങ്ങളാല്‍ കഴിയും വിധം ചെറു സഹായങ്ങള്‍ ചെയ്യാന്‍ കഴിയുന്നതില്‍ ഇവിടെയുള്ള നല്ലവരായ എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും.എല്ലാ മാധ്യമങ്ങള്‍ക്കും, ഈ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് പ്രവര്ത്തിച്ച മുഴുവന്‍ സംഗമം കമ്മറ്റി കാരെയും,പ്രവര്‍ത്തവരെയും ഇടുക്കിജില്ലാ സംഗമം ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നൂ.

പലതുള്ളി പെരുവെള്ളം എന്ന പഴം ചൊല്ലുപോലെ നിങ്ങള്‍ നല്കുന്ന തുകയുടെ വലിപ്പമല്ല ഓരോ വെക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് നമ്മുടെ സംഗമത്തിന്റെ വിജയവും ശക്തിയും.

ഈ ചാരിറ്റി കളക്ഷനികളില്‍ പങ്കാളികളായ മുഴുവന്‍ വെക്തികളെയും ഇടുക്കിജില്ലാ സംഗമംകമ്മറ്റി നന്ദിയോടെ ഓര്‍ക്കുന്നു..

ഇടുക്കി ജില്ലാ സംഗമത്തിന്റെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ ഒരോരുത്തരുടെയും അത്മാര്‍ത്ഥമായ സഹകരണം ഞങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നൂ.

ഒരിക്കല്‍ കൂടി നിങ്ങളെ എല്ലാവരെയും ഇടുക്കി ജില്ലാ സംഗമം ങഅഥ 6 ശനിയാഴ്ച ണഛഘഢഋഞഒഅങജഠഛച

ലേക്ക് ഹാര്‍ദവമായി ക്ഷണിച്ച് കൊള്ളുന്നൂ.

ഇടുക്കി ജില്ലാ സംഗമം കമ്മറ്റിറ്റിക്കുവേണ്ടി, കണ്‍വീനര്‍

റോയി മാത്യു മാഞ്ചസ്റ്റര്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.