1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2015


മിഡില്‍ ഈസ്റ്റിന് പുറത്ത് ക്യാമല്‍ ഫഌ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് ആഴ്ച്ചകള്‍ക്ക് മുന്‍പ് ബ്രിട്ടണില്‍ ക്യാമല്‍ ഫഌ കണ്ടെത്തിയെന്ന് ബ്രിട്ടീഷ് മാധ്യമമായ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം, മെര്‍സ് എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന വൈറസാണിത്. ആദ്യം ഒട്ടകങ്ങളില്‍ കണ്ടെത്തിയ ഈ വൈറസ് പിന്നീട് മനുഷ്യനിലേക്ക് പടരുകയായിരുന്നു.

സൗദി അറേബ്യ, യുഎഇ തുടങ്ങിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ മാത്രമാണ് ഇത് കണ്ടിരുന്നതെങ്കിലും ഇപ്പോള്‍ ബ്രിട്ടണ്‍, ഫ്രാന്‍, ഹോളണ്ട്, ഓസ്ട്രിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ഇത് കണ്ടെത്തിയിട്ടുണ്ട്.

ഈ രോഗം പിടിപെട്ടിട്ടുള്ള 40 ശതമാനം ആളുകളും മരിച്ചിട്ടുണ്ട്. മെര്‍സ് പിടിപെടുന്നവര്‍ക്ക് ആദ്യം ന്യുമോണിയ ഉണ്ടാകുകയും പിന്നീട് കിഡ്‌നി തകരാറിലാകുകയും ചെയ്യും. ഇത് പിന്നീട് രോഗിയുമായി അടുത്ത് ഇടപഴകുന്ന ആളുകളിലേക്കും ആശുപത്രി ജീവനക്കാരിലേക്കും പകരാന്‍ സാധ്യതയുണ്ട്.

സൗദി അറേബ്യ
ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഹോളിഡേ ട്രിപ്പ് നടത്തുന്നവര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന്
എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒട്ടക സവാരി നടത്തുന്നവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഇത് പെട്ടെന്ന് പടരുന്ന വൈറസാണെന്നും നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ വൈറോളജി പ്രൊഫസര്‍ ജൊനാഥന്‍ ബോള്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.