1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2015

ഷിജോ വര്‍ഗ്ഗീസ്

യുക്മ നടത്തുന്ന നേപ്പാള്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണത്തില്‍ യുകെ മലയാളികള്‍ക്ക് ഈ മാതൃകയാകുന്നു.ഒരാഴ്ചകൊണ്ട് 500 ല്‍ അധികം പൌണ്ട് പിരിച്ചെടുത്ത് സാമുഹ്യപ്രവര്‍ത്തനത്തിന് മറ്റുള്ളവര്‍ക്ക് വഴികാട്ടിയാകുകയാണ് വിഗണിലെ ഈ കുട്ടികള്‍.

യുക്മ നോര്‍ത്ത് വെസ്റ്റ് നേപ്പാള്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് പിരിക്കണമെന്നുള്ള സന്ദേശം അവരില്‍ എത്തിച്ചപ്പോള്‍, അവര്‍ വളരെ ഉല്‍സാഹത്തോടെ അത് എറ്റെടുക്കുകയായിരുന്നു.ടിവിയിലെ വാര്‍ത്തകളും ചിത്രങ്ങളും അവരുടെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചുവെന്നാണ് അവര്‍ പറഞ്ഞത്.നേപ്പാള്‍ ജനതയോടുള്ള സ്‌നേഹാനുകമ്പ അവരിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു.അതിന് വിഗന്‍ മലയാളി അസോസിയേഷന്‍ ഒറ്റകെട്ടായി പിന്തുണ നല്കുകയായിരുന്നു.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ പ്രസിഡണ്ട് അഡ്വ.സിജു ജോസഫിന്റെ നേതൃത്വത്തിലുള്ള നേപ്പാള്‍ ദുരിതാശ്വാസ കാംപൈയിന്‍ ഈ കുട്ടികള്‍ വിഗണിലെ ഓരോ കുടുംബത്തിലും എത്തിക്കുകയായിരുന്നു.ഇവരെ സ്വാന്തന ചടങ്ങില്‍ വച്ച് റീജീയന്‍ പ്രസിഡണ്ട് പ്രത്യേകം അഭിനന്ദിച്ചു.

വിഗന്‍ സെന്റ് ജോണ്‍ ഫിഷര്‍ സ്‌കൂളില്‍ 9 ല്‍ പഠിക്കുന്ന അലന്‍ ജോണ്‍, കണ്ണുര്‍ ഇരിട്ടി സ്വദേശികളായ ജോണ്‍ മൈലാടിയില്‍ അച്ചാമ്മ ദമ്പതികളുടെ മകനാണ്.വിഗന്‍ സെന്റ് ജോണ്‍ ഫിഷര്‍ സ്‌കൂളില്‍ 9 ല്‍ പഠിക്കുന്ന ബ്രൈറ്റ് ബിനു ,എറണാകുളം സ്വദേശികളായ ബിനു പനക്കല്‍കുന്നേല്‍ റീന അച്ചാമ്മ ദമ്പതികളുടെ മകനാണ്.വിഗന്‍ സെന്റ് ജോണ്‍ ഫിഷര്‍ സ്‌കൂളില്‍10 ല്‍ പഠിക്കുന്ന ജോയല്‍ ജോമോന്‍ കോട്ടയം സ്വദേശികളായ ജോമോന്‍ അറക്കല്‍ സാലി ദമ്പതികളുടെ മകനാണ്.ബോള്‍ട്ടന്‍ ഗ്രാമ്മര്‍ സ്‌കൂളില്‍10 ല്‍ പഠിക്കുന്ന ലിയ അസ്സി കോട്ടയം സ്വദേശികളായ അസ്സി മൂങ്ങാമക്കേല്‍ സാലി ദമ്പതികളുടെ മകളാണ്.

ശാരിരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ ജോമോന്‍ തോമസ് വളരെ നല്ല പ്രോത്സാഹനമാണ് ഈ കുട്ടികള്‍ക്ക് നല്‍കി വരുന്നത്.അസോസിയേഷന്‍ ട്രഷറര്‍ ശ്രീ ജോണി മൈലാടിയില്‍ ആണ് ഈ കുട്ടികളെയും കൊണ്ട് വീടുകള്‍ കാണിച്ചു കൊടുക്കുവാന്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ ജോമോന്‍ തോമസ് അദ്ധ്യക്ഷത വഹിച്ച സ്വാന്തന ചടങ്ങില്‍ റീജിയണല്‍ സിക്രട്ടറി ശ്രീ ഷിജോ വര്‍ഗ്ഗീസ് സന്നിഹിതനായിരുന്നു. അസോസിയേഷനെ പ്രതിനിധികരിച്ച് സിക്രട്ടറി ശ്രീമതി ടെസ്സി ജിജി ,ട്രഷറര്‍ ശ്രീ ജോണി മൈലാടിയില്‍ ,വൈസ് പ്രസിഡണ്ട് ശ്രീ അനീഷ് മെമ്പര്‍മാരായ ജിജി ,എബി എന്നിവരും പങ്കെടുത്തു. അസോസിയേഷന്‍ സിക്രട്ടറി ശ്രീമതി ടെസ്സി സ്വാഗതവും ,യുക്മയ്ക്ക് വേണ്ടി റീജിയണല്‍ സിക്രട്ടറി ശ്രീ ഷിജോ വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.

ഈ കുട്ടികളുടെ വരും നാളുകളിലെ സാമുഹിക രംഗത്തെ വളര്‍ച്ചയ്ക്കാവശ്യമായ പ്രവര്‍ത്തനത്തിന് യുക്മയെന്ന പ്രസ്ഥാനം എല്ലാവിധ പ്രോത്സാഹനവും നല്കുമെന്ന് റീജീയന്‍ പ്രസിഡണ്ട് അഡ്വ.സിജു ജോസഫ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.