1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2015

എന്‍എച്ച്എസ് നേഴ്‌സുമാരുടെ ആവറേജ് പേ (ശരാശരി ശമ്പളത്തില്‍) കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുറഞ്ഞതായി റിപ്പോര്‍ട്ട്. സീനിയര്‍ മാനേജര്‍മാരുടെ ശമ്പളത്തില്‍ രണ്ട് ശതമാനത്തിലേറെ വര്‍ദ്ധവനനുണ്ടായപ്പോഴാണ് എന്‍എച്ച്എസിലേ നേഴ്‌സുമാരോട് മാത്രം ഈ അവഗണന.

ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ഇന്‍ഫോര്‍മേഷന്‍ സെന്ററാണ് നേഴ്‌സുമാരുടെ ശരാശരി ശമ്പളത്തില്‍ കുറവ് വന്നതായി കണ്ടെത്തിയിരിക്കുന്നത്. 0.2 ശതമാനത്തിന്റെ കുറവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ശമ്പള വര്‍ദ്ധന ഉള്‍പ്പെടെ ഒന്നും നേഴ്‌സുമാര്‍ക്ക് നല്‍കിയിട്ടില്ല. അമിത ജോലിഭാരം കൊണ്ട് നേഴ്‌സുമാര്‍ നട്ടം തിരിയുകയുമാണ്. ഇതിനിടെയാണ് മനസ്സ് മടുപ്പിക്കുന്ന വാര്‍ത്തകളും പുറത്തു വരുന്നത്.

ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രണ്ട് വിഭാഗം ജീവനക്കാരോട് വേര്‍തിരിവ് കാണിക്കുന്നത് അനീതിയാണെന്ന് റോയല്‍ കോളജ് ഓഫ് നേഴ്‌സസ്, നേഴ്‌സിംഗ് അസോസിയേഷന്‍ പറഞ്ഞത്. എന്‍എച്ച്എസിന്റെ നടത്തിപ്പിന് കഴിവുള്ള മാനേജര്‍മാര്‍ വേണമെന്നത് സത്യം തന്നെയാണ്. എന്നാല്‍ അവര്‍ മാത്രം ഉളളതുകൊണ്ടാവില്ല, നേഴ്‌സുമാരും മറ്റ് ജീവനക്കാരും വേണമെന്നും അസോസിയേഷന്‍ ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം അവസാനം എന്‍എച്ച്എസ് ജീവനക്കാര്‍ സമരം നടത്തിയതിനെ തുടര്‍ന്നാണ് ഏറ്റവും ശമ്പളം കുറവുള്ള ജീവനക്കാര്‍ക്ക് ചെറിയ വര്‍ദ്ധനവ് വരുത്താമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് തീരുമാനിച്ചത്. ഇതല്ലാതെ എന്‍എച്ച്എസിലെ നേഴ്‌സുമാരുള്‍പ്പെടെയുള്ളവര്‍ക്ക് ശമ്പള വര്‍ദ്ധനവ് നടപ്പാക്കിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.