1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2015

ലൈംഗികമായി പീഡിപ്പിച്ച കൗമാരക്കാരന് ഓക്‌സ്‌ഫോര്‍ഡ് വിദ്യാര്‍ത്ഥി എഴുതിയ തുറന്ന കത്ത് സോഷ്യല്‍ മീഡിയയിലെ സംസാരവിഷയമായി. കഴിഞ്ഞ 11ന് ലണ്ടനിലെ റെയില്‍വേ സ്‌റ്റേഷനിലെത്തിയ ലോണ്‍ വെല്‍സ് എന്ന വിദ്യാര്‍ത്ഥിനിയാണ് അജ്ഞാതന്റെ പീഡനത്തിനിരയായത്. തന്റെ പേരു വിവരങ്ങള്‍ മറച്ചു വെയ്ക്കാതെയാണ് ലോണ്‍വെല്‍ കത്ത് പ്രസിദ്ധീകരിച്ചത്.

Oxford Open Letter by ndtvonline

വിദ്യാര്‍ത്ഥികള്‍ക്കായി ഓക്‌സഫര്‍ഡ് സര്‍വകലാശാല പ്രസിദ്ധീകരിക്കുന്ന പത്രത്തിലും ഇക്കാര്യങ്ങള്‍ ഇവര്‍ എഴുതിയിട്ടുണ്ട്. തന്നെ ഉപദ്രവിച്ച ആളെയും അവന് ലോകത്തില്‍ ആരൊക്കെയുണ്ടെന്ന് തനിക്കറിയില്ല. പക്ഷേ ഒന്നറിയാം നിങ്ങള്‍ എന്നെ മാത്രമായിരുന്നില്ല അന്ന് രാത്രി ആക്രമിച്ചത്. ഞാനൊരു മകളാണ്, സുഹൃത്താണ്, കാമുകിയാണ്,വിദ്യാര്‍ത്ഥിനിയാണ്, അനന്തിരവളാണ്, അയല്‍ക്കാരിയാണ്, റെയില്‍വേ സ്റ്റേഷനിലുളള ഒരു കോഫീഷോപ്പിലെ ജീവനക്കാരിയാണ്, ഇതിലൂടെയെല്ലാം ഞാനുമായി ബന്ധപ്പെടുന്നവരെയെല്ലാം നിങ്ങള്‍ അപമാനിച്ചിരിക്കുന്നു – പെണ്‍കുട്ടി കത്തിലെഴുതി.

തന്നെ പീഡിപ്പിച്ചവനുള്ള കത്തെന്നാണ് ഇതിന്റെ തലക്കെട്ട്. ഈ ഒരു പീഡനം കൊണ്ട് ഇരുട്ട് വീണ് കഴിഞ്ഞാല്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന് താനുള്‍പ്പെടുന്ന സ്ത്രീ സമൂഹം ചിന്തിക്കുന്നില്ലെന്നും ഇവള്‍ ശക്തമായി കുറിയ്ക്കുന്നു. രാത്രിയില്‍ ഞങ്ങള്‍ ഈ തെരുവുകളിലൂടെ നടക്കും. അങ്ങനെ ചെയ്യുന്നത് സ്വയം അപകടത്തിലേക്ക് നയിക്കുന്നുവെന്ന തത്വം ഊട്ടിയുറപ്പിക്കാന്‍ തനിയ്ക്ക് ആഗ്രഹമില്ല. തങ്ങളെ അക്രമിക്കുന്ന പുരുഷനെതിരെ ഇത്തരം പോരാട്ടം നയിച്ചാല്‍ നമ്മെ തോല്‍പ്പിക്കാനാകില്ലെന്നും അവള്‍ പറയുന്നു.

തനിയ്ക്ക് യാതൊരു കുറ്റബോധവും ഇല്ല. തന്നെ ഇരയെന്ന് പറഞ്ഞ് ആക്ഷേപിക്കരുതെന്നും അവള്‍ സമൂഹത്തോട് ആവശ്യപ്പെടുന്നു. തന്നെ ഉദ്രവിച്ച യുവാവിനെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തതായും കുറിപ്പില്‍ പറയുന്നു. തന്നെ അക്രമിച്ച് മിനിറ്റുകള്‍ക്കം മറ്റൊരു സ്ത്രീയെ പിന്തുടരുകയായിരുന്നു അവനപ്പോള്‍. എന്റെ മുടിയില്‍ പിടിച്ച് വലിക്കുമ്പോഴും വസ്ത്രങ്ങള്‍ കീറിയെറിയുമ്പോഴും എന്റെ മുുഖം നിലത്തിടിക്കുമ്പോഴും സഹായം ആവശ്യപ്പെട്ടുളള എന്റെ കരച്ചിലുകള്‍ നിര്‍ത്താന്‍ അവന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നുവെന്നും അവള്‍ കുറിയ്ക്കുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.