1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2016

സ്വന്തം ലേഖകന്‍: ജയില്‍പ്പുള്ളിയായ ബിസിനസുകാരന്റെ ഡെബിറ്റ് കാര്‍ഡ് അടിച്ചുമാറ്റി ഒദ്യോഗസ്ഥര്‍ പോലീസ് പണം തട്ടിയെന്ന് ആരോപണം. മുംബൈയിലെ സ്വന്തം ഫാക്ടറിയില്‍ നിന്നും ബാങ്ക് മുദ്രവച്ച മെഷീനുകള്‍ മോഷ്ടിച്ചുവെന്ന കേസില്‍ ജയിലിലായ ഷിരീഷ് ദലാല്‍ എന്നയാളുടെ ഡെബിറ്റ് കാര്‍ഡാണ് പോലീസ് ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തത്.

ബലമായി കൈക്കലാക്കിയ തന്റെ കാര്‍ഡ് ഉപയോഗിച്ച് ഇന്‍സ്‌പെക്ടര്‍ ബുജാംഗ് ഹത്‌മോഡെയുടെ നേതൃത്വത്തില്‍ പണം അപഹരിക്കുകയും ഓണ്‍ലൈന്‍ ഷോപ്പിംഗ് ചെയ്തുവെന്നുമാണ് ആരോപണം. തന്റെ കാര്‍ഡ് ഉപയോഗിച്ച് പോലീസുകാര്‍ പതിനാറ് ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് ചെയ്തതായി ദലാല്‍ ആരോപിച്ചു. ഏപ്രില്‍ 21ന് അറസ്റ്റിലായതിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ ദലാലിന്റെ കാര്‍ഡ് കൈക്കലാക്കിയത്.

ദലാലിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പല്‍ഗാര്‍ എസ്.പി അന്വേഷണത്തിന് ഉത്തരവിട്ടു. ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥന്‍ ഹത്??മോഡേ ഇപ്പോള്‍ ഔറംഗാബാദ് പോലീസിലാണ്. അതേസമയം ദലാലിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തതിന്റെ വിരോധം മൂലമാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് ഹത്??മോഡേ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.