1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2015

സാജന്‍ പെരെപ്പാടന്‍

സ്വിസ്സ് മലയാളീ അസോസിയേഷന്റെസ നേതൃത്വത്തില്‍ ബാസലിലെ Hofstettenലില്‍ ജൂണ്‍ ഇരുപത്തെഴിനു സംഘടിപ്പിച്ച ഫാമിലി ഗ്രില്‍ ആന്ഡ്‌ല സ്‌പോര്ട്‌സ്ണ ഡേ സ്വിറ്റ്‌സര്‌ലടന്ഡ്ി ലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയുടെയും കായികമികവിന്റെയും മാറ്റുരക്കുന്ന അരങ്ങായി മാറി.

രാവിലെ എട്ടു മണിക്ക് തുടങ്ങിയ കായികമല്‌സിരങ്ങള്‍ വൈകീട്ട് ആറു മണിക്ക് പര്യവസാനിച്ചു. പങ്കെടുക്കുന്നവരുടെ വ്യത്യസ്തതാല്പര്യങ്ങള്‍ പരിഗണിച്ചു സംഘടിപ്പിച്ച ചീട്ടുകളി, ക്വിസ്, കസേരകളി, തുടങ്ങിയ മത്സരങ്ങളും ഫുട്‌ബോള്‍, വടംവലി എന്നീ മത്സരങ്ങളും പങ്കാളിത്തം കൊണ്ടു അവിസ്മരണീയമായി. സ്വിസ്സിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള എട്ടു ടീമുകള്‍ പങ്കെടുത്ത ഫുട്‌ബോള്‍ മത്സരം ആവേശ്വോജ്വലമായി പര്യവസാനിച്ചു. വിവിധ ഫുട്‌ബോള്‍ ടീമുകളെ ഏകോപിപ്പിക്കാന്‍ സഹായിച്ച സഞ്ജയ് കുളങ്ങര എല്ലാവരുടെയും പ്രശംസ അര്ഹിാക്കുന്നു. സമയബന്ധിതമായി സംഘടിപ്പിച്ച എല്ലാ മത്സരങ്ങളും വേറിട്ട രുചികൊണ്ടു മികച്ചു നിന്ന ഗ്രില്‍ ഭക്ഷണവും വന്വിങജയമായി. ഇരുന്നൂറിലധികം പേര്‍ പങ്കെടുത്ത ഈ മാമാങ്കം ഭാരവാഹികളുടെ സംഘടനാശക്തിയും അര്പ്പൂണബോധവും അതോടൊപ്പം പങ്കെടുത്തവുടെ അച്ചടക്കവും വിളിച്ചോതുന്നതായിരുന്നു. ഈ സുദിനത്തെ വന്വിതജയമാക്കാന്‍ പരിശ്രമിച്ച എല്ലാവര്ക്കും സ്‌പോര്ട്‌സ്െ ക്ലബ് co ordinator ജോസഫ് കിഴക്കേവീട്ടില്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
സംഘടനയുടെ അടുത്ത പരിപാടിയായ ഓണസംഗമം 2015 ഓഗസ്റ്റു 29നു Prattelnലെ KUSPOഹാളില്‍(Oberematttsrasse 13, 4133 Pratteln) വച്ചു നടത്തപ്പെടുന്നു. എല്ലാ മലയാളികളെയും ഈ മാമാങ്കത്തിലേക്ക് കാബിനറ്റിന് വേണ്ടി ജന.സെക്രടറി സാജന്‍ പെരെപ്പാടന്‍ ഹാര്ദവമായി ക്ഷണിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.