1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2016

വോകിംഗ് കാരുണ്യയുടെ അന്‍പതാമത് സഹായമായ അന്‍പത്തിരണ്ടായിരം രൂപ സോമനും ലേഖക്കും ചെമ്പ് പള്ളിവികാരി ഫാദര്‍ വര്‍ഗീസ് മമ്പിള്ളി കൈമാറി. തദവസരത്തില്‍ വോകിംഗ് കാരുണ്യ ട്രസ്ടീ ജോഗിമോനും സന്നിഹിതനായിരുന്നു.

കോട്ടയം ജില്ലയില്‍ മറവില്‍തുരുത് പഞ്ചായത്തില്‍ ചെമ്മനഗിരിയില്‍ താമസിക്കുന്ന ലേഖയെയും സോമനെയും വിധി ഒരുപോലെ തളര്തിക്കളഞ്ഞു. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് വയറു വേദനെയെതുടര്‍ന്നു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട ലേഖയ്ക്ക് അറിയാന്‍ കഴിഞ്ഞത് താനൊരു മഹാരോഗത്തിനു അടിമപ്പെട്ടിരിക്കുന്നു എന്നാണ്. ഇന്ന് മാരകമായ കാന്‍സര്‍ എന്ന മഹാരോഗം ലേഖയുടെ ശരിരത്തെ കാര്‍ന്നുതിന്നുകയാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി കോട്ടയം മെഡിക്കല്‍കോളേജിലെ നിരന്തരമായ ചികിത്സകളാണ് ലേഖയുടെ ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്. ലേഖയുടെ മരുന്നിനുതന്നെ ഒരു മാസം മൂവായിരത്തിലേറെ രൂപ വേണം.

ലോട്ടറി വിറ്റ് കുടുംബം പോറ്റിയിരുന്ന സോമന്‍ ഒന്‍പതു വര്‍ഷമായി കാലിന്റെ മുട്ടിനുണ്ടായ അണുബാധയെതുടര്‍ന്നു ചികിത്സയിലാണ്. രോഗം സന്ഗീര്‍ണമായതിനാല്‍ ഇനി കാല്‍ മുറിച്ചുമാറ്റേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

രണ്ടുപേരുടെയും നിരന്തരമായ ചികിത്സകളെതുടര്‍ന്നു ആകെയുണ്ടായിരുന്ന പതിനഞ്ചുസെന്റു സ്ഥലവും കൂരയും ബാങ്കില്‍ പണയത്തിലാണ്. വിദ്യാര്‍ഥികളായ രണ്ട് പെണ്‍മക്കള്‍ക്ക് ചിലവിനുപോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇന്ന് സോമനും ലേഖയും. നല്ലവരായ നാട്ടുകാരുടെ സഹായടോടെയാണ് ഇത്രയുംകാലം ഇ കുടുംബം പിടിച്ചുനിന്നത്. തങ്ങളുടെ ഭാവിയേന്തകുമെന്നറിയാതെ പകച്ചു നില്‍ക്കുയാണ് സോമന്റെ രണ്ടു പെണ്‍കുട്ടികളും. നമ്മള്‍ നല്‍കുന്ന ചെറിയ സഹായം ഇരുളടഞ്ഞ ഇവരുടെ ജീവിതത്തെ ചിലപ്പോള്‍ വെളിച്ചത്തിലേക്ക് നയിച്ചേക്കാം.

ഇ കുടുംബത്തിന്റെ നിസഹായവസ്ഥ അറിഞ്ഞ വോകിംഗ് കാരുണ്യ അന്‍പതാമത് ധനസഹായം ഇവര്‍ക്ക് നകുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇവരുടെ അവസ്ഥ മനസിലാക്കി ഇവരെ അകമൊഴിഞ്ഞു സഹായിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും നന്ദി.

കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.