1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2012

ലീഡ്‌സ്: മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ ഇലക്ഷന്‍ അടുക്കുമ്പോള്‍ യുക്മ ഭാരവാഹികള്‍ തമ്മില്‍ പോരടിക്കും. അതിന്റെ നഗ്നമായ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം ക്മ ദേശീയകൗണ്‍സിലിന്റെ പേരില്‍ പുറത്തിറങ്ങിയ പത്രക്കുറിപ്പ്. കഴിഞ്ഞ മാര്‍ച്ച് 18ന് പ്രധാന അജണ്ട ഒന്നും ഇല്ലാതെ ബര്‍മ്മിംഗ്ഹാമില്‍ ചേര്‍ന്ന പൊതുയോഗ തീരുമാനങ്ങള്‍ യുക്മ ദേശീയ കമ്മിറ്റി അംഗങ്ങളും ഞാനും ഒക്കെ അറിയുന്നത് രണ്ടരമാസത്തിന് ശേഷം പത്രക്കുറിപ്പിലൂടെയാണ് . യോര്‍ക്ക്‌ഷെയര്‍ റീജിയന്‍ സെക്രട്ടറി അജിത് പാലിയത്ത് പല പ്രാവശ്യം പ്രസ്തുത മീറ്റീങ്ങിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അവസാനം പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ യുക്മ സെക്രട്ടറിയെ നേരില്‍ ബന്ധപ്പെട്ടിട്ടും കിട്ടാത്ത റിപ്പോര്‍ട്ട് ഇന്നലെ പത്രക്കുറിപ്പിലൂടെ പുറത്ത്് വിട്ടു. മസസ്സിലാകാത്ത ഒരു കാരം യുക്മ ദേശീയ നേതൃത്വം ഇപ്പോഴും വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണോ എന്നതാണ്.

യുക്മക്ക് ഒരു ഭരണഘടനയുണ്ട്. ആനുവല്‍ ജനറല്‍ ബോഡി അംഗീകരിക്കുന്ന കരടു ഭരണഘടനയില്‍ കാതലായ മാറ്റം വരുത്തുവാന്‍ അജണ്ട ഇല്ലാതെ വിളിക്കുന്നതും, മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇല്ലാത്തതും ആയ മീറ്റിങ്ങിന് അധികാരം ഇല്ല എന്ന് യുക്മ ദേശീയ നേതൃത്വം മനസ്സിലാക്കണം. അതിന് അജണ്ട വെച്ച് ജനറല്‍ ബോഡി വിളിക്കണം. അങ്ങനെ ഒരു പൊതുയോഗം യുക്മയില്‍ നടന്നിട്ടില്ല. ആദ്യം മുതലേ തന്നെ യുക്മയില്‍ ചില ദുഷ്ടമനസ്സുളള കീടങ്ങള്‍ കടന്നു കൂടിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി അവര്‍ സംഘടനയെ നിര്‍ജ്ജീവമാക്കി. ഇപ്പോള്‍ അതില്‍ നിന്ന് മാറി അവര്‍ ഭരണഘടന തന്നെ കാറ്റില്‍ പറത്തി സ്വന്തം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.

ഞാന്‍ എന്നാല്‍ യുക്മ, അതേപോലെ യുക്മ എന്നാല്‍ ഞാന്‍ എന്നുമാണ് തലപ്പത്തുളളവര്‍ പലരും കരുതുന്നത്. ഇവരുടെ മേശപ്പുറത്ത് നിന്ന് വീഴുന്ന അപ്പകഷ്ണം തിന്ന് തൃപ്തിയടയുന്ന ചില ഏറാന്‍മൂളികളും കണ്ടേക്കാം. നാട്ടില്‍ പോലും ഒരു സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഇവര്‍ക്ക് സംഘടനയുടെ വളര്‍ച്ച അല്ല പ്രധാനം.
യുകെയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അസോസിയേഷനുകള്‍ യുക്മയില്‍ ചേരാന്‍ താല്‍പ്പര്യം കാണിക്കുന്നത് ഒരു ദേശീയ സംഘടന എന്ന നിലയില്‍ അതില്‍ നിന്നും അംഗങ്ങള്‍ക്കെന്തെങ്കിലും ഗുണം കിട്ടട്ടെ എന്ന് കരുതിയാണ്. അല്ലാതെ യുക്മ അവരുടെ ആഭ്യന്തരകാര്യങ്ങളില്‍ കൈകടത്താനല്ല.

അസോസിയേഷനുകള്‍ക്ക് വേണ്ടി രൂപപ്പെട്ട യുക്മ ഇന്ന് ചില സ്വാര്‍ത്ഥ താല്‍പ്പര്യക്കാരുടെ കൈകളിലാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. യുക്മ നാഷണല്‍ കമ്മിറ്റിയില്‍ ഒരു ഭാരവാഹിയും ഇല്ലാത്ത ഏക റീജിയന്‍ യോര്‍ക്ക്‌ഷെയര്‍ & ഹംബെര്‍ ആണ്. മുന്‍കൂട്ടി അനുവാദം വാങ്ങിയിട്ട് പോലും കഴിഞ്ഞ ആനുവല്‍ ജനറല്‍ ബോഡിയില്‍ അഞ്ച് മിനിട്ട് സംസാരിക്കാന്‍ യോര്‍ക്ക്‌ഷെയര്‍ പ്രസിഡന്റ് എന്ന നിലയില്‍ എനിക്ക് പോലും സാധിച്ചില്ല. യുക്മ നേതൃത്വം അതിന് സമ്മതിച്ചില്ല. ഒരു റീജിയന്റെ പ്രസിഡന്റായ എനിക്കും യുക്മയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗവും, യുക്മ സ്ഥാപകരുടെ കൂട്ടത്തിലെ ഒരാള്‍ക്ക് പോലും ഡ്രൈവിംഗ് ലൈസന്‍സും മറ്റ് രേഖകളും കാണിച്ച് വോട്ട് ചെയ്യേണ്ട അവസ്ഥയായിരുന്നു. ഇത്തരത്തില്‍ ഒരു അവസ്ഥ കാണുമ്പോള്‍ അഭിമാനം ഉളള മലയാളി പ്രതികരിക്കും. അങ്ങനെ ആരെങ്കിലും മീഡിയയിലൂടെ പ്രതികരിച്ചാല്‍ അവരെ കുറ്റം പറയുവാന്‍ സാധിക്കുമോ? സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നേതൃത്വത്തില്‍ കടിച്ച് തൂങ്ങാതെ ഇലക്ഷന്‍ നടത്താനുളള ആര്‍ജ്ജവം യുക്മ നേതൃത്വം കാണിക്കണം.

യുക്മ ഇലക്ഷനെ കുറിച്ച് പറഞ്ഞാല്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെ ഉളള മാസങ്ങളില്‍ യുകെയില്‍ യാത്ര വളരെ ബുദ്ധിമുട്ടാണ്. ഇത്തരം അവസരങ്ങളില്‍ ഇതേ പോലുളള തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുന്നതാണ് നല്ലത്. പിന്നെ ഒരു മാറ്റത്തിന് ശ്രമിക്കുമ്പോള്‍ അത് പൂര്‍ണ്ണമായും അസോസിയേഷനില്‍ നിന്ന് തുടങ്ങണം.അസോസിയേഷന്‍ ഇല്ലാതെ യുക്മ ഇല്ലന്ന് നേതൃത്വം മനസ്സിലാക്കണം. ജൂലൈയില്‍ അസന്നമായ യുക്മ നാഷണല്‍ ഇലക്ഷന്റെ ഭാഗമായി എല്ലാ റീജിയണല്‍ കമ്മിറ്റികളും പുനസംഘടിപ്പിക്കാനും തുടങ്ങുന്നതിനിടയിലാണ് യുക്മ ദേശീയനേതൃത്വത്തിന്റെ കത്ത്. ഡേറ്റാ അപ്ടെഷന്‍ നടത്താന്‍ മാസത്തില്‍ അരമണിക്കൂര്‍ സമയം ചെലവഴിച്ചാല്‍ മതി. അല്ലെങ്കില്‍ ജോയ്ന്റ് സെക്രട്ടറിയെ ഏല്‍പ്പിക്കാം. എല്ലാ സ്ഥലങ്ങളിലും ഇലക്ഷന്‍ ഒന്നിച്ച് നടത്താന്‍ ഒരു പാട് പരിമിതികളുണ്ട്. അതൊക്കെ ഏത് മനുഷ്യനും മനസ്സിലാകും. അതുപോലെ ലോകത്തെ ബാങ്കിംഗ് മേഖല അവരുടെ ഫിനാന്‍ഷ്യല്‍ ഇയര്‍ എന്നു കരുതുന്നത് ഏപ്രില്‍ – മാര്‍ച്ച് ആണ്. അതിനും ചില കാരണങ്ങള്‍ ഉണ്ട്. ഇതൊന്നും മനസ്സിലാക്കാന്‍ കഴിയാത്തവരാണ് യുക്മ ദേശീയ നേതൃത്വം എന്ന് ഞാന്‍ കരുതുന്നില്ല.

പക്ഷേ ചിലരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ എനിക്ക് എന്തുമാകാം എന്ന ധാര്‍ഷ്ട്യം അവസാനിച്ചാലെ ഈ സംഘടന രക്ഷപെടൂ. ഇത്തരത്തില്‍ ധാര്‍ഷ്ട്യവുമായി മുന്നോട്ട് പോയാല്‍ മറ്റു റീജിയനുകളെ സംഘടിപ്പിച്ച് യോര്‍ക്ക്‌ഷെയര്‍ റീജിയന്‍ ശക്തമായ പരിപാടികളുമായി മുന്നോട്ട് പോകും. യുക്മ നാഷണല്‍ കമ്മിറ്റിയുടെ പ്രസ്താവന വന്നയുടന്‍ യുക്മ യോര്‍ക്കഷെയര്‍ റീജിയന്‍ അടിയന്തിരമായി പ്രസിഡന്റ് ഉമ്മന്‍ ഐസക്കിന്റെ അദ്ധ്യക്ഷതയില്‍ കമ്മിറ്റി കൂടുകയും അജിത് പാലിയത്ത്, അബിച്ചന്‍ ജോര്‍ജജ്്, അനീഷ് മാണി, യോഗേഷ് എന്നിവര്‍ സംസാരിക്കുകയും ചെയ്തു. ഇത്തരത്തിലുളള ഘട്ടത്തില്‍ വേണ്ടുന്ന അടിയന്തിര നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ജൂണ്‍ മൂന്നിന് നടക്കുന്ന യോഗത്തില്‍ പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ യോഗം തീരുമാനച്ചു.

എന്ന്

ഉമ്മന്‍ ഐസക്ക്,

പ്രസിഡന്റ്

യുക്മ യോര്‍ക്ക്‌ഷെയര്‍ റീജിയന്‍ കമ്മിറ്റി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.