1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2015

ഇസ്രായേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് ലോകരാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സമിതിയില്‍നിന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ രാജിവെച്ചു. ബ്ലെയറിന്റെ മിഡില്‍ ഈസ്റ്റ് പീസ് കൊണ്‍വൊയ് എന്ന സ്ഥാനത്തെ ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ രാജി.

താന്‍ രാജി വെയ്ക്കുകയാണെന്നും തന്റെ രാജി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ടോണി ബ്ലെയര്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് കത്തയച്ചു.

ക്വാര്‍ടെറ്റ് പ്രതിനിധികള്‍ ടോണി ബ്ലെയറിന്റെ രാജിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ബ്രസല്‍സില്‍ യോഗം ചേര്‍ന്നു. ടോണി ബ്ലെയറിന് പകരക്കാരനായി ആരെയെങ്കിലും കൊണ്ടു വരണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതിനിധികള്‍ ചര്‍ച്ച ചെയ്തതായാണ് വിവരം.

2007 ജൂണിലാണ് ബ്ലെയര്‍ മിഡില്‍ ഈസ്റ്റ് ജോലി ഏറ്റെടുത്തത്. ഡൗണിംഗ് സ്ട്രീറ്റില്‍നിന്ന് പടിയിറങ്ങിയ ശേഷം ഏറ്റെടുത്ത പ്രധാനപ്പെട്ട ജോലികളില്‍ ഒന്നായിരുന്നു ഇത്. പലസ്തീന്റെ സാമ്പത്തിക വളര്‍ച്ച, ഭരണ അഭിവൃദ്ധി എന്നിവയായിരുന്നു ബ്ലെയറിനെ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍. എന്നാല്‍, തുടക്കം മുതലെ തന്നെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിനായി അദ്ദേഹം പാടുപെടുന്നുണ്ടായിരുന്നു. പിന്നീട് കുറച്ചു നാളുകള്‍ക്ക് ശേഷം ഇസ്രായേലുമായി ടോണി ബ്ലെയറിന് അടുപ്പം കൂടുതലുണ്ടെന്നുള്ള രാഷ്ട്രീയ ആരോപണങ്ങളും ഉയര്‍ന്നു വന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.