1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2015

ജോണ്‍ അനീഷ്

യു കെ മലയാളികളുടെ സാമുഹിക സാംസ്‌കാരിക മേഖലകളിലെ സര്‍വോത്മുഖമായ ഉന്നമനത്തെ ലക്ഷ്യമാകി വൈവിധ്യമാര്‍ന്ന കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കി യുക്മ സാംസ്‌കാരിക വേദിയുടെ പ്രഥമ യോഗം ശ്രദ്ധേയമായി . യുക്മ സൗത്ത് വെസ്റ്റ് റിജിയന്‍ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ളയുടെ വസതിയില്‍ കുടിയ യോഗത്തില്‍ സാംസ്‌കാരിക വേദിയുടെ അംഗങ്ങളെ കുടാതെ യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവള ക്കാട്ട് , ജനറല്‍ സെക്രടറി സജിഷ് ടോം, ട്രെഷരാര്‍ ഷാജി തോമസ് എന്നിവരും പങ്കെടുത്തു . സാംസ്‌കാരിക വേദി വൈസ് ചെയര്‍മാന്‍ തമ്പി ജോസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വിനര്‍ സി എ ജോസെഫിന്റെ മാതാവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിനു ശേഷമാണു ചര്ച്ചകള്ക്ക് തുടക്കം കുറിച്ചത്
യുക്മ സാംസ്‌കാരിക വേദിയുടെ അഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ജ്വാല ഇ മാഗസിന്‍ വൈവിധ്യമാര്ന്ന വിഭവങ്ങളുമായി കുടുത്തല്‍ പുതുമകളുള്ള പ്രസിദ്ധീകരണം തുടരുവാനുള്ള പദ്ധതികളും ആവിഷ്‌കരിച്ചു യു കെ യിലുള്ള മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചി ഉള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി
സാഹിത്യ മത്സരങ്ങള ഉടനെ സങ്കടിപ്പിക്കുവാന്‍ തീരുമാനിച്ചു . യു കെയില്‍ വളര്ന്നു വരുന്ന കുട്ടികള്ക്കായി മധുരം മലയാളം എന്ന
ആശയം മുന്‍ നിര്‍ത്തി മലയാള ഭാഷ പഠന ക്ലാസ്സുകളും വായന മത്സരങ്ങളും ഓരോ സ്ഥലങ്ങളില്‍ ഉള്ള അസ്സോസ്സിയെഷനുകളുടെ സഹകരണത്തോടെ സാംസ്‌കാരിക വേദിയുടെ മാര്‍ഗ നിര്‍ദേശത്തില്‍
നടപ്പിലാക്കുവാനും തീരുമാനിച്ചു ,. കുടാതെ പ്രാദേശിക തലങ്ങളില്‍ കവിയരങ്ങുകള്‍ അഭിനയ ശില്പ്പശാല , സാഹിത്യ സംവാദങ്ങള്‍ ., എന്നിവ സങ്കടിപ്പികുവനുള്ള നിര്‌ദേശങ്ങളും ചര്ച്ചക്കു വിധേയം ആയി
മലയാളത്തിന്റെ വാനമ്പാടി കെ എസ്സ് ചിത്ര വിധി നിര്ണ്ണയം നടത്തിയ യുക്മ സാംസ്‌കാരിക വേദിയുടെ തിളക്കമാര്ന്ന സംരഭമായ യുക്മ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ ഒന്നിന്റെ തുടര്ച്ചയായി യുക്മ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 2 / ഹരിഷ് പാലയുടെ നേതൃത്വത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു
അതുപോലെ തന്നെ യു കെയിലെ പ്രതിഭ ധനരായ ഗാന രചയിതക്കളെയും അനുഗ്രഹീത ഗായകരെയും പങ്കെടുപ്പിച്ചു കൊണ്ട് തുഷാരം എന്ന പേരില് ഒരു മുസിക് ആല്‍ബം പുരതിരക്കുവനുള്ള ചര്‍ച്ചകള്‍ നടന്നു . യു കെ യിലെ അറിയപ്പെടുന്ന ചിത്രകാരന്മാരുടെ
ചിത്ര പ്രദര്‍ശനം കുടാതെ കുട്ടികള്ക്കും മുതിര്ന്നവര്ക്കും ചിത്രരചനാ മത്സരം നടത്തുവാന്‍ തീരുമാനിച്ചു

യു കെയിലെ സിനിമ നാടക മേഖലകളിലെ പ്രതിഭാകല്ക്ക് അംഗീകാരം നല്ക്കുനതിനും പ്രോത്സാഹിപ്പികുന്നതിനുമായി ഷോര്ട്ട് ഫിലിം ഫെസ്‌റിവല്‍ നാടക മത്സരങ്ങള്‍ എന്നിവ നടത്തുവാന്‍ ഉള്ള സാധ്യതകളെ കുറിച്ചും യോഗം ചര്ച്ച ചെയ്തു . യു കെയിലെ മുഴുവന്‍ കല പ്രതിഭകളെയും സഹകരിപ്പിച്ചു കൊണ്ട് കേരളത്തിന്റെ എല്ലാ തനതു കലാ രൂപങളെയും സമുനയിപ്പിചു കൊണ്ട് കേരളീയം എന്ന പേരില് ഒരു സാംസ്‌കാരിക ഉത്സവം സംഘടിപ്പിക്കുവാനും തീരുമാനിച്ചു . ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് വൈസ് ചെയര്‍മാന്‍ തമ്പി ജോസ് നേതൃത്വം നല്‍ക്കി . കേരളത്തിലായിരുന്ന സാംസ്‌കാരിക വേദി ജനറല്‍ കണ്‍ വിനാര്‍ സി എ ജോസെഫും റ്റെലെഫൊഇനിലുദെ ആശയങ്ങള്‍ പങ്കു വെച്ചു യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യുവും ട്രഷറാര്‍ ഷാജി തോമസും യുക്മ സാംസ്‌കാരിക വേദി സങ്കടിപ്പിക്കുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും പുര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു . ചര്‍ഹ്ച്കളില്‍ പങ്കെടുത്ത എല്ലാവര്ക്കും യുക്മ ജനറല്‍ സെക്രടറി സജിഷ് ടോം സ്വാഗതവും സാംസ്‌കാരിക വേദി അംഗ വും ചിത്രകാരനുമായ ജിജി വിക്ടര്‍ നന്ദീയും പറഞ്ഞു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.