1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2016

ഡോണി സ്‌കറിയ: യുകെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നിരവധിയായ ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞ , ഷെഫീല്‍ഡ് ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ,പ്രമുഖ ടീമുകള്‍ അണിനിരന്ന ഓള്‍ യു കെ വോളീബോള്‍ ടൂര്‍ണ്ണമെന്റില്‍ ജേതാക്കളായിക്കൊണ്ട് കേരള വോളീബോള്‍ ക്ലബ്ബ് ബര്‍മിംങ്ഹാം അലൈഡ് ഫിനാല്‍ഷ്യല്‍ കംമ്പനി സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും 301 പൌണ്ടിന്റെ ക്യാഷ് അവാര്‍ഡും കരസ്ഥമാക്കി. ടൂര്‍ണ്ണമെന്റിലുടനീളം മിന്നുന്നപ്രകടനം കാഴ്ചവച്ച ലിവര്‍പൂള്‍ പക്ഷേ വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ശക്തരായ ബര്‍മിംങ്ഹാമിനോട് പരാജയപ്പെട്ട് പി ആര്‍ എസ് എല്‍ ഗ്രൂപ്പ് ഷെഫീല്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയ്കും 151പൌണ്ടിന്റെ ക്യാഷ് അവാര്‍ഡിനും അര്‍ഹരായി.

അട്ടിമറി വിജയങ്ങളിലൂടെ സെമിഫൈനല്‍ വരെ മുന്നേറിയ ആതിഥേയരായ ഷെഫീല്‍ഡ് സ്‌റ്റ്രൈക്കേഴ്‌സ് ടൂര്‍ണ്ണമെന്റിലെ കറുത്തകുതിരകളായി മാറി. ശക്തരായ കേംബ്രിഡ്ജായിരുന്നു സെമിയിലെത്തിയ മറ്റൊരു ടീം.
മറുപടിയില്ലാത്ത മിന്നുന്ന സ്മാഷുകളിലൂടെയും ശക്തമായ പ്രതിരോധത്തിലൂടെയും ബര്‍മിംങ്ഹാമിന്റെ മുഖ്യ വിജയശില്പിയായി മാറിയ ജയിംസ് ബെസ്റ്റ് ഒഫന്റായും കളം നിറഞ്ഞുകളിച്ച ലിവര്‍പൂളിന്റെ വംശി ടര്‍ണ്ണമെന്റിലെ മികച്ച ഓള്‍റൌണ്ടറായും തിരഞ്ഞെടുക്കപ്പെട്ടു.

അമേരിക്കയിലെ ചിക്കാഗോ രൂപതയുടെ ബിഷപ്പ് മാര്‍.ജേക്കബ് അങ്ങാടിയത്ത് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനംചെയ്ത് കളിക്കാരുമായി പരിചയപ്പെട്ടു. സംഘാടകസമിതി ചെയര്‍മാന്‍ ജോജി പത്തുപറയില്‍ അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ ഡോണി സ്‌കറിയ, എബ്രഹാം ജോര്‍ജ്ജ്, ഷെഫീല്‍ഡ് സ്‌റ്റ്രൈക്കേഴ്‌സ് ക്യാപ്റ്റന്‍ ജോമോന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനത്തില്‍ റവ. ഫാ. തോമസ് മടുക്കുംമൂട്ടില്‍ , ഫാ. സന്തോഷ് വാഴപ്പിള്ളി എന്നിവര്‍ സമ്മാനദാനവും നിര്‍വ്വഹിച്ചു. വിന്‍സെന്റ് വര്‍ഗീസ് നന്ദി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.