1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2015

വയനാട് ജില്ലയില്‍ മാനന്തവാടിക്ക് സമീപം വരയാല്‍ പഞ്ചായത്തില്‍ പതാലില്‍ ജോസ് നിത്യവൃത്തിക്കായി കഷ്ട്ടപ്പെടുകയാണ്്. നാല് വര്‍ഷം മുന്‍പ് സംഭവിച്ച അപകടം മൂലം താനും കുടുംബവും ജീവിതത്തില്‍ ഇത്രയും യാതനകള്‍ അനുഭവിക്കേണ്ടി വരുമെന്ന് ജോസ് കരുതിയിരുന്നില്ല. തന്റെ ജോലിക്കിടയിലുണ്ടായ ഒരു അപകടം അതാണ് ജോസിന്റെ ജീവിതം കിഴ്‌മേല്‍ മറിച്ചത്. മരത്തിന്റെ ശിഖിരങ്ങള്‍ മുറിക്കുവാന്‍ മരത്തില്‍ കയറിയ ജോസ് കാല്‍വഴുതി താഴെ വീഴുകയായിരുന്നു.

ടാറിട്ട റോഡിലേയ്ക്ക് നടു തല്ലി വീണ ജോസിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ബോധം വീണപ്പോഴാണ് തന്റെ അരയ്ക്ക് താഴേയ്ക്ക് തളര്‍ന്നു പോയി എന്നുള്ള വേദനിപ്പിക്കുന്ന സത്യം ജോസ് തിരിച്ചറിഞ്ഞത്. അഞ്ച് സെന്റു സ്ഥലത്ത് പഞ്ചായത്ത് വച്ചു നല്‍കിയ പണി പൂര്‍ത്തിയാകാത്ത വീട്ടിലാണ് ജോസും മൂന്നു മക്കളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. ജോസ് കൂലിപണിയെടുത്ത് കിട്ടുന്ന തുച്ഛമായ വേതനം കൊണ്ടായിരുന്നു ജോസും കുടുംബവും ജീവിച്ച് പോന്നിരുന്നത് .

ജോസിന്റെ വരുമാനം കുടി നിലച്ചപ്പോള്‍ ഈ കുടുംബം എങ്ങനെ മുന്‍പോട്ടു പൊകുമെന്നറിയാതെ കഷ്ട്ടപ്പെടുകയാണ്. ജോസിന്റെ ഓപറേഷനായി പള്ളിക്കാരും നാട്ടുകാരും ചേര്‍ന്ന് നല്ലൊരു തുക ഇതുവരെ ചിലവാക്കി കഴിഞ്ഞു.ഒരു മാസത്തെ മരുന്നിനു തന്നെ 5000 രൂപയൊളം ചിലവ് വരും. തന്റെ മക്കളുടെ വിദ്യാഭാസത്തെ കുറിച്ചോര്‍ത്താണ് ജോസിന്റെ ഇന്നത്തെ വേദന. വിദഗ്ദ്ധ ചികിത്സ ലഭിക്കുകയാണെങ്കില്‍ ജോസിനു ജീവിതത്തിലേയ്ക്ക് മടങ്ങി വരുവാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.ജോസിനെ കുറിച്ച് അറിഞ്ഞ വോക്കിംഗ് കാരുണ്യ മുപ്പത്താറാമത് ധനസഹായം ജോസിന് നല്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ കുടുംബത്തെ സാമ്പത്തികകമായി സഹായിക്കാന്‍ സന്മനസുള്ളവര്‍ ഏപ്രില്‍ മാസം 7 നു മുന്പായി വോകിംഗ് കാരുണ്യയുടെതാഴെ കാണുന്ന അക്കൌണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നിഷേപിക്കാന്‍ എളിമയോടെഅറിയിക്കുന്നു.

Charitties Bank Account Details

Bank Name: H.S.B.C.
Account Name: Woking Karunya Charitable Socitey.
Sort Code:404708
Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.