1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2011

ലണ്ടന്‍: ടീം പരിശീലക സ്ഥാനത്തു നിന്നും കാര്‍ലോ ആന്‍സലോട്ടിയെ ചെല്‍സി മാനേജ്‌മെന്റ് പുറത്താക്കി. എവര്‍ട്ടണോട് ഒരുഗോളിന് തോറ്റശേഷമാണ് കോച്ചിനെ പുറത്താക്കാന്‍ ചെല്‍സി തീരുമാനിച്ചത്. പ്രതീക്ഷക്കയ്‌ക്കൊത്തുയരാന്‍ ആന്‍സലോട്ടിക്ക് സാധിച്ചില്ലെന്നും ഇതാണ് പുറത്താകലിലേക്ക് നയിച്ചതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

ക്ലബ്ബിനെ ഇതുവരെ നയിച്ചതിന് നന്ദിയുണ്ടെന്നും ഇനി സേവനം ആവശ്യമില്ലെന്നുമാണ് ആന്‍സലോട്ടിക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. അടുത്ത സീസണ്‍ തുടങ്ങുന്നതിന് മുമ്പായി ടീം മൊത്തത്തില്‍ അഴിച്ചുപണി നടത്താന്‍ മാനേജ്‌മെന്റ് തയ്യാറെടുക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് നിലവിലെ കോച്ചിനെ പുറത്താക്കിയിരിക്കുന്നത്.

എന്നാല്‍ പറത്താക്കലിനെക്കുറിച്ച് ആന്‍സലോട്ടി പ്രതികരിച്ചിട്ടില്ല. ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കാന്‍ ഇനിയും ഒരുവര്‍ഷംകൂടി ബാക്കിനില്‍ക്കെയാണ് ആന്‍സലോട്ടിയെ പുറത്താക്കിയത്. 2009ലായിരുന്നു ക്ലബ്ബ് പരിശീലകനായി മുന്‍ ഇറ്റാലിയന്‍ താരം സ്ഥാനമേറ്റത്. തുടര്‍ന്ന് പ്രീമിയര്‍ ലീഗിലും എഫ്.എകപ്പിലും ടീമിന് കിരീടം സമ്മാനിക്കാന്‍ ആന്‍സലോട്ടിക്കായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.